Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം നടത്തിയ വിജയ് പിനായർ അറസ്റ്റിൽ; വീഡിയോ യൂട്യൂബ് നീക്കം ചെയ്തു; കൂട്ട റിപ്പോർട്ടിങ് ലഭിച്ചതോടെ ചാനലും പൂട്ടി നടപടി; അശ്ലീല യൂട്യൂബറുടെ അറസ്റ്റ് കല്ലിയൂരിലെ വീട്ടിൽ നിന്ന്; വ്യാജ പി.എച്ച്.ഡി ലഭിച്ചുവെന്ന കേസിലും അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വെള്ളായണി സ്വദേശി വിജയ് പി. നായർ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തത്. പൊലീസിന്റെ ആവശ്യം യുട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം. കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു കല്ലിയൂരിലെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ്ച, വിജയ് പി. നായർരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ േകാവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തിരുന്നു. തുടർന്ന് വിജയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരവും ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ ചുമത്തിയത്.

വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്‌നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP