Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബാർകോഴക്കേസിൽ വിജിലൻസ് നടത്തിയത് സത്യസന്ധമായ അന്വേഷണം'; മാണിക്കെതിരെ തെളിവില്ലെന്ന നിലപാടിൽ ഉറച്ച് വിജിലൻസ്

'ബാർകോഴക്കേസിൽ വിജിലൻസ് നടത്തിയത് സത്യസന്ധമായ അന്വേഷണം'; മാണിക്കെതിരെ തെളിവില്ലെന്ന നിലപാടിൽ ഉറച്ച് വിജിലൻസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന നിലപാടിൽ ഉറച്ച് വിജിലൻസ്. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നോബിൾ മാത്യു ഫയൽ ചെയ്ത ആക്ഷേപത്തിന്റെ തുടർവാദത്തിനിടെയാണ് വിജിലൻസ് മുൻനിലപാട് ആവർത്തിച്ചത്. സത്യസന്ധമായി അന്വേഷണം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഈ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായും വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിനിടെ കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ കോടതിയിൽ ഹർജിയുമായി എത്തി. എൽഡിഎഫ് കൺവീനർ എന്ന നിലയ്ക്കാണ് വൈക്കം വിശ്വൻ കേസിൽ കക്ഷി ചേർന്നിരുന്നത് എന്നാൽ ഇപ്പോൾ ആ പദവി താനാണ് നിർവഹിക്കുന്നത് അതുകൊണ്ട് തന്നെ ഈ കേസിൽ കക്ഷി ചേർക്കണെമെന്നാണ് വിജയരാഘവന്റെ ഹർജിയിലെ ആവശ്യം.

എന്നാൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തിട്ടുതന്നെ മാസങ്ങളായെന്നും ഇപ്പോൾ ഇത്തരം ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയെ അറിയിച്ചു. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചു.വി എസ്. അച്യുതാനന്ദൻ, മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവരാണ് ബാർ കോഴ കേസിലെ പരാതിക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP