Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ നിർമ്മാണം നടന്ന് ആറുമാസത്തിനിടെയിൽ തകർന്ന റോഡുകളിൽ വിജിലൻസ് റെയ്ഡ്: വ്യാപക ക്രമക്കേട് കണ്ടെത്തി

കണ്ണൂരിൽ നിർമ്മാണം നടന്ന് ആറുമാസത്തിനിടെയിൽ തകർന്ന റോഡുകളിൽ വിജിലൻസ് റെയ്ഡ്: വ്യാപക ക്രമക്കേട് കണ്ടെത്തി

സ്വന്തം ലേഖകൻ

തലശേരി: ഓപറേഷൻ സരളിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം നിർമ്മാണം കഴിഞ്ഞ് ആറുമാസത്തിന് ശേഷം ക തകർന്ന റോഡുകളുംപാലങ്ങളും വിജിലൻസ് പരിശോധന നടത്തി. വിജിൻലൻസ് ഡി.വൈ. എസ്. പി ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ആറ് സ്‌ക്വാഡുകളായാണ് ജില്ലയിൽ പരിശോധന നടത്തി. ഭൂരിഭാഗം റോഡുകളിലും പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേടുകൾകണ്ടെത്തിയതായാണ് വിജിലൻസ് റിപ്പോർട്ട്.

കടമ്പൂർ ഗ്രാമപഞ്ചായത്തിലെ കടമ്പൂർ ഹൈസ്‌കൂൾ-മമ്മാക്കുന്ന് റോഡിൽ മൂന്നിടങ്ങളിൽ അപാകത കണ്ടെത്തി. കോർകട്ടിങ് മെഷീൻ ഉപയോഗിച്ചു റോഡു പൊളിച്ചു നടത്തിയ പരിശോധനയിൽ ആവശ്യത്തിന് ടാർ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതുകൂടാതെ ഒരു സ്വകാര്യ വ്യക്തിയുടെ വീടിന് മുൻപിൽ റോഡ് എസ്റ്റിമേറ്റിനെ മറികടന്നു കൊണ്ടു അധിക വീതിയിൽ ടാർ ചെയ്തതായി കണ്ടെത്തി.

ഇവിടെ നിന്നുമെടുത്ത സാമ്പിൾ പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് തയ്യാറാക്കും.വിജിലൻസ് എസ്. ഐ പങ്കജാക്ഷൻ, എ. എസ്. ഐ നാരായണൻ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ രാംകിഷോർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വിജിലൻസ് സി. ഐ ഷാജിപട്ടേരിയുടെ നേതൃത്വത്തിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ അഞ്ച് റോഡുകളിലും കൂത്തുപറമ്പ് നഗരസഭയിലെ രണ്ടു റോഡുകളിലും പരിശോധന നടത്തി. ഇതിൽ അഞ്ചു റോഡുകളിൽ നിർമ്മാണക്രമക്കേടുകൾ കണ്ടെത്തി.

ചെറുമാവിലായി റോഡിൽ നിർമ്മാണം നടന്നതിനു ശേഷം അൽപദിവസങ്ങൾക്കുള്ളിൽ റോഡുകൾ അമർന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് നഗരസഭയിലെ ടി.പി നാണുമാസ്റ്റർ റോഡ്, ഉച്ചമ്പള്ളി അച്യുതൻ റോഡ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. പെരളശേരി ഗ്രാമപഞ്ചായത്തിലെ റോഡുകളിലും പരിശോധന നടത്തി. വിജിലൻസ് സി. ഐ പി. ആർ മനോജ്, എസ്. ഐ ജഗദീഷ് എന്നിവരും പങ്കെടുത്തു. വിജിലൻസ് നോർത്ത് റെയ്ഞ്ച് എസ്. പി വി സി സജീവൻ പരിശോധനയുടെ മേൽനോട്ടം വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP