Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ ഓഫീസുകളിൽ 'ഓപ്പറേഷൻ കിച്ചടി'യുമായി വിജിലൻസ്; റെയ്ഡ് എഡിജിപി ശങ്കർ റെഡ്ഡിയുടെ നിർദ്ദേശാനുസരണം

സർക്കാർ ഓഫീസുകളിൽ 'ഓപ്പറേഷൻ കിച്ചടി'യുമായി വിജിലൻസ്; റെയ്ഡ് എഡിജിപി ശങ്കർ റെഡ്ഡിയുടെ നിർദ്ദേശാനുസരണം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്. 'ഓപ്പറേഷൻ കിച്ചടി' എന്ന പേരിലാണ് പരിശോധന നടക്കുന്നത്. വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് നടപടി.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും സർക്കാർ ഓഫീസുകളിൽ ഒരേസമയമാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. വാട്ടർ അഥോറിറ്റി, നഗരസഭ, ഡ്രഗ്‌സ് കൺട്രോൾ ഓഫീസുകൾ ഉൾപ്പടെ എറണാകുളത്തെ ഒമ്പത് ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സർക്കാർ ഓഫീസുകളെ കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ വ്യാപകമായതോടെയാണ് വിജിലൻസ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. ക്ഷേമനിധി വിതരണം വൈകിക്കുന്നതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ക്ഷേമനിധി കുടിശിക സർക്കാർ അനുവദിച്ചിട്ടും അത് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നായിരുന്നു പ്രധാന പരാതി.

ഇതോടൊപ്പം സർക്കാർ ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് ജീവനക്കാർ സ്വീകരിക്കുന്ന നിലപാടുകളും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP