Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്യൂഷൻ സെന്ററുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് രക്ഷപെടാൻ അവസാന അവസരം; ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനേകം പേർ പിടിക്കപ്പെട്ടു; ഓപ്പറേഷൻ ട്യൂഷൻ സെന്ററുകൾ തുടരുമെന്നും വിജിലൻസ് ഡയറക്ടർ

ട്യൂഷൻ സെന്ററുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് രക്ഷപെടാൻ അവസാന അവസരം; ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനേകം പേർ പിടിക്കപ്പെട്ടു; ഓപ്പറേഷൻ ട്യൂഷൻ സെന്ററുകൾ തുടരുമെന്നും വിജിലൻസ് ഡയറക്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിൽ പണിയെടുത്തും പണമുണ്ടാക്കാമെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഇനി കരുതണ്ട. ഇത്തരത്തിൽ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പൂട്ടാൻ അധികൃതർ തയാറായി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ട്യൂഷൻ സെന്ററുകളിൽ ക്ലാസ് എടുക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ 150-ൽ അധികം ട്യൂഷൻ സെന്ററുകളിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ 6 അദ്ധ്യാപകരും 1 കെഎസ്ആർടിസി കണ്ടക്ടറും, കൊല്ലം ജില്ലയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസറും സെയിൽ ടാക്‌സ് ഉദ്യോഗസ്ഥനും 3 അദ്ധ്യാപകരും 1 കെഎസ്ആർടിസി കണ്ടക്ടറും സ്വകാര്യ ട്യൂഷൻ എടുത്തിരുന്നതായി കണ്ടെത്തി.

പത്തനംതിട്ട ജില്ലയിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥനും അദ്ധ്യാപകനും സിവിൽ സപ്ലൈസ് സെയിൽസ്മാനും, ആലപ്പുഴയിൽ ആരോഗ്യവകുപ്പിലെ ക്ലർക്കും റവന്യൂ വകുപ്പിലെ ക്ലർക്കും അദ്ധ്യാപകനും, ഇടുക്കി ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറും, പാലക്കാട് ജില്ലയിൽ അദ്ധ്യാപകനും, കണ്ണൂർ ജില്ലയിൽ 2 അദ്ധ്യാപകരും, കാസർകോട് ജില്ലയിൽ 1 അദ്ധ്യാപകനും മിന്നൽ പരിശോധന നടന്ന സമയത്ത് അനധികൃതമായി സ്വകാര്യ ട്യൂഷൻ എടുക്കുകയായിരുന്നു.

ഇത്തരത്തിൽ നടത്തുന്ന ട്യൂഷൻ സെന്ററുകളിൽനിന്നു മിക്കവരും പ്രതിഫലം വാങ്ങുന്നതായും കണ്ടെത്തി. ഇവർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യും. ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്താൻ പരിശോധന തുടരുമെന്നു വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP