Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സബ്സിഡി ഇനമായ മുളകിന് അധികവില ഈടാക്കി; സപ്ലൈകോ മാനേജർക്കെതിരെ വിജിലൻസ് അന്വേഷണം

സബ്സിഡി ഇനമായ മുളകിന് അധികവില ഈടാക്കി; സപ്ലൈകോ മാനേജർക്കെതിരെ വിജിലൻസ് അന്വേഷണം

കെ വി നിരഞ്ജൻ

കോഴിക്കോട്: സപ്ലൈകോ കൊയിലാണ്ടി ഡിപ്പോയുടെ കീഴിലെ കൂട്ടാലിട സപ്ലൈകോ സൂപ്പർമാർക്കറ്റ് മാനേജർ കെ കെ അബ്ദുൾ സലാമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. സബ്സിഡി ഇനമായ മുളകിന് അധിക വില ഈടാക്കിയതുമായി ബന്ധപ്പെട്ട് ഉപഭോക്താവായ കൂട്ടാലിട സ്വദേശി കൃഷ്ണൻ സപ്ലൈകോ വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കൂട്ടാലിട സപ്ലൈകോ സൂപ്പർമാർക്കറ്റിലെത്തിയ വിജിലൻസ് സംഘം ചില രേഖകൾ കൊണ്ടുപോയിട്ടുണ്ട്. കൂട്ടാലിട സപ്ലൈകോ സൂപ്പർ മാർക്കറ്റിനെതിരെ ഉയർന്നുവന്ന മറ്റു പരാതികളും അന്വേഷിച്ചുവരികയാണെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു.

കൂട്ടാലിട സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഉപഭോക്താവിൽ നിന്നും ഒരു പാക്കറ്റ് മുളകിന് ഒരു രൂപ അമ്പത് പൈസ അധികമായി ഈടാക്കിയതായാണ് പരാതി. സബ്സിഡി മുളകിന് അഞ്ഞൂറ് ഗ്രാമിന് മുപ്പത്തി ഒമ്പത് രൂപ വാങ്ങേണ്ട സ്ഥാനത്താണ് കൂട്ടാലിട സപ്ലൈകോ മാനേജർ നാൽപ്പത് രൂപ അമ്പത് പൈസ ഈടാക്കുന്നതെന്നായിരുന്നു ആക്ഷേപം. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കൂട്ടാലിട സപ്ലൈകോ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താവായ തൃക്കുറ്റിശ്ശേരി സ്വദേശി മനോജ് സപ്ലൈകോ എം ഡിക്കും വകുപ്പ് മന്ത്രിക്കും നേരത്തെ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP