Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുളയിലേ നുള്ളിക്കളയുമെന്ന കലോത്സവമാഫിയയുടെ ഭീഷണിക്കെതിരേ മുഖ്യമന്ത്രിക്കു കത്തയച്ച അനർഘയുടെ നടപടി ഫലംകണ്ടു; വിദ്യാർത്ഥിനിയെ വിളിച്ചിപ്പിച്ചു നേരിട്ടു പരാതികേട്ട പിണറായി വിജയൻ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിർണയവും വിജിലൻസിന്റെ നിരീക്ഷണത്തിലാക്കി

മുളയിലേ നുള്ളിക്കളയുമെന്ന കലോത്സവമാഫിയയുടെ ഭീഷണിക്കെതിരേ മുഖ്യമന്ത്രിക്കു കത്തയച്ച അനർഘയുടെ നടപടി ഫലംകണ്ടു; വിദ്യാർത്ഥിനിയെ വിളിച്ചിപ്പിച്ചു നേരിട്ടു പരാതികേട്ട പിണറായി വിജയൻ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിർണയവും വിജിലൻസിന്റെ നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിർണയവും നിരീക്ഷിച്ച് മാഫിയയകൾക്കെതിരേ നടപടിയെടുക്കാൻ വിജിലൻസ് മേധാവി ജേക്കബ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സ്‌കൂൾ കലോത്സവങ്ങളിലെ അപ്പീലുകൾ നീതിപൂർവമായി തീർപ്പാക്കുന്നുവെന്ന് വിദ്യാഭ്യാസവകുപ്പ് ഉറപ്പാക്കണം. കലോത്സവവേദികളിലെ ഒത്തുകളികളും കയ്യാങ്കളിയും ഇല്ലാതാക്കാൻ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒത്തുകളിയെത്തുടർന്ന് തഴയപ്പെട്ട തിരുവനന്തപുരത്തെ നർത്തകി അയച്ച കത്തിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ കർശന നടപടികൾ.

തനിക്ക് കത്തയച്ച തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അനർഘയെ മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ചയ്ക്കു ക്ഷണിച്ച്, വിവരങ്ങൾ ചോദിച്ചറിഞ്ഞു. സബ്ജില്ലാ കലോത്സവത്തിൽ കേരളനടനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച തനിക്ക് ജില്ലാ കലോത്സവത്തിൽ അംഗീകാരം നിഷേധിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്കുന്നത് കലോത്സവ മാഫിയയുടെ താത്പര്യപ്രകാരമാണെന്നും അനർഘ മുഖ്യമന്ത്രിയോടു വിശദീകരിച്ചു.

കഴിഞ്ഞ വർഷത്തെ ജില്ലാകലോത്സവത്തിൽ എ ഗ്രോഡുമായി രണ്ടാം സ്ഥാനമാണ് അനർഘക്കു ലഭിച്ചത്. അപ്പീൽ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. ലോകായുക്തയുടെ ഉത്തരവ് നേടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തപ്പോൾ എ ഗ്രേഡുമായി രണ്ടാം സ്ഥാനം നേടാനായി. ഇതിൽ നീസരമുണ്ടായ ചില വ്യക്തികൾ അടുത്ത വർഷം മുളയിലേ നുള്ളിക്കളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കൊല്ലം അങ്ങനെതന്നെ ചെയ്തുവെന്നും അനർഘ മുഖ്യമന്ത്രിയോടു പറഞ്ഞു. വിധിനിർണ്ണയത്തിലും അപ്പീലുകളിലും കലോത്സവമാഫിയ സജീവമായി ഇടപെടുന്നതിന്റെ തെളിവുകളും അനർഘ ഹാജരാക്കി. ഇക്കൊല്ലം ജില്ലാകലോത്സവത്തിൽ കേരളനടനത്തിലും കുച്ചുപ്പുടിയിലും താൻ പിന്തള്ളപ്പെട്ടത് അട്ടിമറിയിലൂടെയാണെന്നും അനർഘ പരാതിപ്പെട്ടു.

ഒന്നേകാൽ വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനർഘയെ വളർത്തുന്നത് അമ്മാവനായ പി. രാധാകൃഷ്ണൻ നായരാണ്. നാലാഞ്ചിറയിൽ ഓട്ടോ ഡ്‌റൈവറായ രാധാകൃഷ്ണൻ അനർഘയെ തന്റെ രണ്ടു പെൺമക്കൾക്കൊപ്പം വളർത്തി പഠിപ്പിക്കുകയാണ്. പഠനത്തിലും നൃത്തത്തിലും ഏറെ മികവു കാണിക്കുന്ന ഈ കുട്ടിയുടെ പഠനചെലവ് പോലും താങ്ങാനാവാത്ത ഇദ്ദേഹത്തിന് ഓരോ ഇനത്തിലും പണം അടച്ച് അപ്പീലുകൾ ഫയൽ ചെയ്യാനാകുന്നില്ല. മത്സരവേദിയിൽ നിന്ന് ഒഴിവാക്കാനേ പറ്റൂ എന്നും അനർഘയിലെ നർത്തകിയെ ഇല്ലാതാക്കാനാവില്ലെന്നും ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനർഘയെ യാത്രയാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP