Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

വിദ്യാരംഭം ഏറെ കരുതലോടെ വേണം; എല്ലാവരും 6 അടി ശാരീരിക അകലം പാലിക്കണം; നിർബന്ധമായും മാസ്‌കുകൾ ധരിക്കണം; എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകണം; വിദ്യാരംഭം വീടുകളിൽ തന്നെ വേണമെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ മന്ത്രി

വിദ്യാരംഭം ഏറെ കരുതലോടെ വേണം; എല്ലാവരും 6 അടി ശാരീരിക അകലം പാലിക്കണം; നിർബന്ധമായും മാസ്‌കുകൾ ധരിക്കണം; എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകണം; വിദ്യാരംഭം വീടുകളിൽ തന്നെ  വേണമെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം ദിനങ്ങൾ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഒരുമിച്ചുള്ള ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഈ പൂജാനാളുകളിൽ ഏറെ ജാഗ്രത വേണം. ആരിൽ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണുള്ളത്. കുട്ടികൾക്കും പ്രായമായവർക്കും കോവിഡ് ബാധിച്ചാൽ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുമെന്നാണ് നമ്മുടെ അനുഭവം. അതിനാൽ തന്നെ വിദ്യാരംഭം വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മുമ്പുള്ള പൂജാ ദിനങ്ങൾ പോലെയല്ല ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയിലാണ്. ആകെയുള്ള കോവിഡ് രോഗികളുടെ എണ്ണം കുറവുള്ള ജില്ലകളിൽ പോലും 60 വയസിന് മുകളിലുള്ളവരിൽ കോവിഡ് ബാധ വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. ഈ സാഹചര്യത്തിൽ പൂജവയ്‌പ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉത്സവ മാർഗ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്.

വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങൾ ചേർന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താൻ പാടുള്ളൂ. കണ്ടെയ്ന്മെന്റ് സോണുകളിൽ വീടുകൾക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവർ, മറ്റ് രോഗമുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ്.

വിദ്യാരംഭവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത ചടങ്ങുകൾക്ക് ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വ്യക്തികൾ എല്ലാവരും 6 അടി ശാരീരിക അകലം പാലിക്കണം. എല്ലാവരും നിർബന്ധമായും മാസ്‌കുകൾ ധരിക്കണം. ഏതെങ്കിലും പ്രതലത്തിലോ ഉപകരണങ്ങളിലോ തൊട്ടാൽ ഉടനെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. സ്പർശിക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടർച്ചയായി അണുവിമുക്തമാക്കണം.

വിദ്യാരംഭ സമയത്ത് നാവിൽ സ്വർണം കൊണ്ടെഴുതുന്നെങ്കിൽ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വർണം വീണ്ടും അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നത് വായിലൂടെയും മൂക്കിലൂടെയുമാണെന്ന് ഓർക്കുക. അതിനാൽ ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിനിരുത്തുന്നയാൾ കൈകൾ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകേണ്ടതാണ്. ചെറുതാണെങ്കിലും രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോൾ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോൺ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണ്.

പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗ ലക്ഷങ്ങൾ ഉള്ളവർ ഒരു കാരണവശാലും ചടങ്ങളുകളിൽ പങ്കെടുക്കരുത്. അത്തരം രോഗലക്ഷണങ്ങളുള്ള കുട്ടികളുണ്ടെങ്കിൽ അവരെ വീട്ടിൽ മാത്രം എഴുത്തിനിരുത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവർക്കോ മറ്റ് സംശയങ്ങൾക്കോ ദിശ 1056 ൽ വിളിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP