Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

7500 രൂപയ്ക്കു വെന്റിലേറ്റർ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്രാ ഗ്രൂപ്പ്; മാതൃക മൂന്ന് ദിവസത്തിനുള്ളിൽ പുറത്തിറക്കും

7500 രൂപയ്ക്കു വെന്റിലേറ്റർ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്രാ ഗ്രൂപ്പ്; മാതൃക മൂന്ന് ദിവസത്തിനുള്ളിൽ പുറത്തിറക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 7500 രൂപയ്ക്കു വെന്റിലേറ്റർ നിർമ്മിക്കാൻ ഒരുങ്ങി വാഹനനിർമ്മാണ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇതിന്റെ മാതൃക മൂന്നുദിവസത്തിനുള്ളിൽ പുറത്തിറക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മാതൃക നിർമ്മിച്ചാൽ ഉടൻ അധികൃതരുടെ അനുമതിക്ക് അയക്കും. സാധാരണ 5-10 ലക്ഷം രൂപയാണ് ഒരു വെന്റിലേറ്ററിന്റെ വില.

ആംബു ബാഗ് എന്നു പൊതുവേ അറിയപ്പെടുന്ന ബാഗ് വാൽവ് മാസ്‌കിന്റെ യന്ത്രവത്കൃത മാതൃകയാണ് കമ്പനി ഉണ്ടാക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായി ഐ.സി.യു. വെന്റിലേറ്ററുണ്ടാക്കുന്ന കമ്പനിയുമായിച്ചേർന്നു പ്രവർത്തിക്കുന്നുമുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. മഹീന്ദ്ര ഗ്രൂപ്പ് ഇറക്കുന്ന ചെലവുകുറഞ്ഞ വെന്റിലേറ്ററിന്റെ മാതൃകയ്ക്ക് അനുമതി കിട്ടിയാൽ അത് എല്ലാ നിർമ്മാതാക്കൾക്കുമായി പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡിസൈൻ ലളിതമാക്കി കാര്യക്ഷമത കൂട്ടിക്കൊണ്ടുള്ള വെന്റിലേറ്റർ മാതൃകയുണ്ടാക്കാനായി രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളോടു സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക നേരത്തേ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP