Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാതോലിക്ക ബാവയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു; ആരോഗ്യ വിവരങ്ങൾ തിരക്കിയ ശേഷം മടങ്ങി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാതോലിക്ക ബാവയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു; ആരോഗ്യ വിവരങ്ങൾ തിരക്കിയ ശേഷം മടങ്ങി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുറച്ചു നേരം ബാവയുമായി വെള്ളാപ്പിള്ളി കുശാലാന്വേഷണം നടത്തുകയും ചെയ്തു. ഞാൻ ബാവായുടെ കൂടെയാണെന്നും ബാവായുടെ പക്ഷത്താണെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നെയേറെ സ്‌നേഹിക്കുകയും എന്റെ കഷ്ടതകൾക്കൊപ്പം നിൽക്കുകയും പിന്തുണക്കുകയും ചെയ്ത ബാവക്കൊപ്പമാണ് ഞാൻ എന്ന് വെള്ളാപ്പള്ളി നടേശൻ അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം കൂട്ടിച്ചേർക്കുകയും ചെയ്തു.

എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറിക്കൊപ്പം കോതമംഗലം യൂണിയൻ പ്രിസിഡന്റ് അജി നാരായണൻ , സെക്രട്ടറി പി.എ സോമൻ, കെ.സ് ഷിനിൽ കുമാർ, സജീവ് പാറക്കൽ, ടി.ജി അനി, പി.വി വാസു, എം.വി രാജീവ്, എം.വി തിലകൻ, എം.കെ ചന്ദ്രബോസ്, അജേഷ് തട്ടേക്കാട് തുടങ്ങിയവർ അനുഗമിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP