Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നിച്ചു നിന്നാൽ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാം; ഏത് സർക്കാർ വന്നാലും ഈഴവരോട് അവഗണന: വെള്ളാപ്പള്ളി നടേശൻ

ഒന്നിച്ചു നിന്നാൽ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാം; ഏത് സർക്കാർ വന്നാലും ഈഴവരോട് അവഗണന: വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

മൈസൂരു: ഒന്നിച്ചു നിന്നാൽ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമുദായം ഒറ്റക്കെട്ടായി നിൽക്കണം. ഏത് സർക്കാർ വന്നാലും ഈഴവരോട് അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ മൈസൂരുവിൽ നടന്ന എസ്എൻഡിപി യോഗം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ട് ബാങ്കായവർക്ക് പണം വാരിക്കോരികൊടുക്കാൻ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മതം പറയുന്നവർ മതേതരത്വത്തിൽ ഊന്നിനിൽക്കുന്ന എസ്എൻഡിപിയെക്കാൾ മുകളിൽ എത്തുന്നു. ഭരണം നിലനിർത്തുന്നതിനായി ആദർശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

തിരഞ്ഞെടുപ്പ് വരുമ്പോൾ ജനറൽ സീറ്റിൽ മുസ്ലിം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാൻ ലീഗ് തയ്യാറാകുന്നില്ല. എന്നാൽ ലീഗ് മതേതര പാർട്ടിയാണെന്നാണ് കേൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും പറയുന്നത്. അതേസമയം സത്യാവസ്ഥ പുറത്തുപറഞ്ഞാൽ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്നും മറ്റുള്ളവർ എസ്എൻഡിപിയിൽ കയറിപ്പറ്റി ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP