Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഡിജെഎസ് നേരിടുന്നത് കടുത്ത അവഗണന; കേരളത്തിൽ എൻഡിഎ ഒരുകാലത്തും ഗുണം പിടിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ബിഡിജെഎസ് നേരിടുന്നത് കടുത്ത അവഗണന; കേരളത്തിൽ എൻഡിഎ ഒരുകാലത്തും ഗുണം പിടിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ഡസ്‌ക്

കോട്ടയം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കടുത്ത അവഗണനയാണു നേരിടുന്നതെന്നും കേരളത്തിൽ എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

കഴിഞ്ഞ തവണ ബിഡിജെഎസിന്റെ പിന്തുണകൊണ്ടാണു ബിജെപിക്കു വോട്ടു കൂടിയത്. കേരളത്തിൽ എൻഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പുകേടാണ്. സംസ്ഥാനത്ത് എൻഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ല. മുന്നണിക്ക് അകത്ത് ബിഡിജെഎസ് കനത്ത അവഗണനയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽനിന്നു നേരിടുന്നത്- വെള്ളാപ്പള്ളി പറഞ്ഞു.

ഇനി എന്തു സ്ഥാനങ്ങൾ കിട്ടിയാലും പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ മുറിവ് ഉണങ്ങില്ലെന്നും എൻഡിഎ സംവിധാനം ചെങ്ങന്നൂരിൽ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP