Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിണറായിക്ക് ഇപ്പോൾ ശുക്രദശ; ശബരിമല വിവാദകാലത്ത് എതിർത്ത് നിന്നവരെ ഒപ്പം കൂട്ടാനായത് വലിയ കാര്യമെന്നും വെള്ളാപ്പള്ളി നടേശൻ

പിണറായിക്ക് ഇപ്പോൾ ശുക്രദശ; ശബരിമല വിവാദകാലത്ത് എതിർത്ത് നിന്നവരെ ഒപ്പം കൂട്ടാനായത് വലിയ കാര്യമെന്നും വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനായി സർവ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല പ്രശ്‌നത്തിൽ പിണറായിക്ക് എതിരെ നിന്നവരെ ഇന്ന് ,സ്വന്തം പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിവാദ കാലത്ത് മുഖ്യമന്ത്രിക്ക് ശനി ദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പക്ഷം.

'അന്ന് ശബരിമല പ്രശ്‌നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ്.'

'കഴിഞ്ഞവർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാൻ വന്നവരാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴിൽ നിൽക്കുന്നത്. കെപിസിസി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. കോൺഗ്രസ്സിനെ പിളർത്താൻ പിണറായിക്ക് സാധിച്ചു. സർവ്വകക്ഷി യോഗത്തിൽ പിണറായി മികച്ച സംഘാടകനായി,' എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും നീക്കം. ഇത് സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് എടുക്കണമെന്നാണ് ഇന്ന് തീരുമാനിച്ചത്. അതേസമയം, യുഡിഎഫ് റാലികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP