Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എൻഡിപി ഇല്ലായിരുന്നെങ്കിൽ വിഎസിനെ വെട്ടിക്കീറി പട്ടിക്ക് ഇട്ടുകൊടുത്തേനേ; സിപിഐ(എം) തെറ്റു തിരുത്തിയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടും: വെള്ളാപ്പള്ളി

എസ്എൻഡിപി ഇല്ലായിരുന്നെങ്കിൽ വിഎസിനെ വെട്ടിക്കീറി പട്ടിക്ക് ഇട്ടുകൊടുത്തേനേ; സിപിഐ(എം) തെറ്റു തിരുത്തിയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടും: വെള്ളാപ്പള്ളി

ആലപ്പുഴ: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെ പിന്തുണച്ചത് സമുദായ പരിഗണന വച്ചാണെന്നെ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് പിന്നാലെ സമാന വാദവുമായി ജനറൽ സെക്രട്ടറി വെള്ളപ്പള്ളിയും രംഗത്ത്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വെട്ടിക്കീറി പട്ടിക്ക് ഇട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നവർ സിപിഎമ്മിലുണ്ടെന്നും ഇത് നടക്കാത്തത് എസ്എൻഡിപിയുടെ ചില നിലപാടുകൾ മൂലമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി.എസിനെ സംരക്ഷിച്ചത് എസ്എൻഡിപിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വി എസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ എസ്എൻഡിപി അപ്പോൾ വേണ്ട നിലപാട് എടുക്കും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഐ(എം) തെറ്റു തിരുത്തിയില്ലെങ്കിൽ വലിയ തിരിച്ചടി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ഉൾപ്പടെ ഒരു പാർട്ടിയുമായും എസ്എൻഡിപിക്ക് അയിത്തമില്ല. ബിജെപിയോടല്ല, പ്രധാനമന്ത്രിയോടാണ് എസ്എൻഡിപി അടുക്കുന്നത് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ വിവരക്കേടുകൾക്ക് മറുപടി പറയാൻ താനില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു. തുഷാർ വെറും കൊച്ചുപയ്യനാണെന്നു പറഞ്ഞ വി എസ് മൂന്നാറിലേക്ക് വീണ്ടു പോകേണ്ട സാഹചര്യം സർക്കാർ ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP