Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി.ഡി.ജെ.എസിനെ യു.ഡി.എഫ് ദ്രോഹിച്ചത് പോലെ എൽ.ഡി.എഫ് ദ്രോഹിച്ചിട്ടില്ല; ബിജെപിക്ക് വേണ്ടത് മുന്നോക്ക ജാതിക്കാരെ മാത്രം: ബിജെപിക്കെതിരെ തുടരെ വിമർശനം ഉന്നയിച്ചും എൽഡിഎഫിനോട് അടുത്തും വെള്ളാപ്പള്ളി നടേശൻ

ബി.ഡി.ജെ.എസിനെ യു.ഡി.എഫ് ദ്രോഹിച്ചത് പോലെ എൽ.ഡി.എഫ് ദ്രോഹിച്ചിട്ടില്ല; ബിജെപിക്ക് വേണ്ടത് മുന്നോക്ക ജാതിക്കാരെ മാത്രം: ബിജെപിക്കെതിരെ തുടരെ വിമർശനം ഉന്നയിച്ചും എൽഡിഎഫിനോട് അടുത്തും വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിക്കെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ. ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്ക് വേണ്ടത് മുന്നോക്ക ജാതിക്കാരെ മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസിനെ യു.ഡി.എഫ് ദ്രോഹിച്ചത് പോലെ എൽ.ഡി.എഫ് ദ്രോഹിച്ചിട്ടില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്താൻ വേണ്ടി നിർത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ വെള്ളാപ്പള്ളി പുകഴ്‌ത്തുന്നത് ശീലമാക്കിയിരുന്നു. ഇതിന് പിന്നാലെ പത്തനാപുരത്തെ എസ് എൻ കോളേജിന്റെ പരിപാടിക്കും ഒരേ വേദിയിലെത്തി. അതേ ദിവസം പത്തനാപുരം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും രഹസ്യ ചർച്ചയും നടത്തി. വെള്ളാപ്പള്ളിയെ എല്ലാ വിധത്തിലും തഴയാൻ ബിജെപി തീരുമാനിച്ചതായി സൂചനയുണ്ട്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന് പോലും വെള്ളാപ്പള്ളിയെ ബിജെപി വിളിച്ചിരുന്നില്ല. ഇതിന്റെ പക തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വെള്ളാപ്പള്ളി ഓടിയെത്തിയതെന്നാണ് വിമർശനം.

എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ അദ്ധ്യാപക, അനധ്യാപക തസ്തികളിലേക്കുള്ള നിയമനം നീളുന്നതു സംബന്ധിച്ചു നിവേദനം നൽകാനായിരുന്നു കൂടിക്കാഴ്ചയെന്നു വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചെങ്കിലും മൈക്രോ ഫിനാൻസ് കേസും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നതായി സൂചനയുണ്ട്. കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പുറത്തിറങ്ങിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു.

ഇടതുമുന്നണിയോടു പണ്ടേ അകൽച്ചയില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയാകുന്ന സാഹചര്യമായിരുന്നു. ബിജെപിയിൽ നിന്നു നീതി കിട്ടിയില്ലെന്നു പരാതിയുണ്ട്. എന്നാൽ ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ്, ബിഡിജെഎസിന്റേതല്ല. ജനങ്ങൾക്കിടയിലുള്ള പ്രതികരണങ്ങളാണു താൻ പറയുന്നത്. അധികാരത്തിലിരിക്കുന്നവരോടു പരാതി പറയാൻ സാധാരണക്കാരനെന്ന നിലയിൽ ഞാൻ പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

എന്നാൽ, ബിജെപിയുമായി അഭിപ്രായവ്യത്യാസമോ തർക്കമോ ഇല്ലെന്നും ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമണെന്നും ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിൽ ബി.ഡി.ജെ.എസ്. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാണ് തുഷാർ നിലപാട് ആവർത്തിച്ചത്. ബി.ഡി.ജെ.എസ് യോഗത്തിന് ശേഷം വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് പറഞ്ഞത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കുന്നതിന് സ്വാഭാവികമായ കാലതാമസം മാത്രമേയുള്ളൂ. ബിജെപിയുമായുള്ള ബന്ധത്തിൽ പൂർണ സംതൃപ്തിയാണുള്ളത്. ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങൾ ബിജെപി. ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിക്കുകയും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് തുഷാർ പറയുന്നു.

ഈ ഇരട്ടത്താപ്പും സി.പി.എം അണികൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലാണ്. തുഷാറിനെ ബിജെപിക്കൊപ്പം നിർത്തി വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നാണ് സി.പി.എം അണികളുടെ പക്ഷം. എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന തുഷാറിന്റെ പ്രസ്താവനയും ഇവർ ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP