Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹനപരിശോധനാ സമയത്ത് രേഖകളുടെ പകർപ്പ് ഹാജരാക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നീതീകരിക്കാൻ ആകില്ലെന്ന് ഡിജിപി; ഡിജിറ്റൽ രേഖകളെ ആധികാരിക രേഖയായി അംഗീകരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം

വാഹനപരിശോധനാ സമയത്ത് രേഖകളുടെ പകർപ്പ് ഹാജരാക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നീതീകരിക്കാൻ ആകില്ലെന്ന് ഡിജിപി; ഡിജിറ്റൽ രേഖകളെ ആധികാരിക രേഖയായി അംഗീകരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനപരിശോധനാ സമയത്ത് ഹാജരാക്കുന്ന ഡിജിറ്റൽ രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹൻ എന്നീ ആപ്പുകൾ മുഖേനയുള്ള രേഖകൾ അംഗീകരിക്കാനാണ് നിർദ്ദേശം.

2019-ലെ പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കണമെന്നും ഇതിന്റെ പേരിൽ വാഹന ഉടമകൾക്ക് പീഡനമോ അസൗകര്യമോ ഉണ്ടാകാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. രേഖകളുടെ പകർപ്പ് ഹാജരാക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഡി.ജി.പി. നിർദേശിച്ചു.

ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഡിജിലോക്കർ, എം-പരിവാഹൻ ആപ്പുകൾ. ഇവയിൽ വാഹനരേഖകൾ സൂക്ഷിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും കാരണത്താൽ പരിശോധനാ സമയത്ത് അവ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP