Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീരേന്ദ്രകുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സൂചന

വീരേന്ദ്രകുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സൂചന

ന്യൂഡൽഹി: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ജനതാദൾ നേതാവ് എംപി വീരേന്ദ്ര കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ആദ്യം ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീരേന്ദ്രകുമാറിനെ പിന്നീട് ഗുഡ്ഗാവിലുള്ള സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിൽ ചെറിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ചികത്സക്ക് വീരേന്ദ്രകുമാറിനെ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. വീരേന്ദ്രകുമാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഏകെ ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ തുടങ്ങിയവർ ആർഎംഎൽ ആശുപത്രിയിലെത്തി വീരേന്ദ്രകുമാറുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിലാണ് വീരേന്ദ്രകുമാറിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP