Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾക്ക് 9 കോടി: മന്ത്രി വീണാ ജോർജ്

ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾക്ക് 9 കോടി: മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്. ജില്ലാ ജനറൽ ആശുപത്രികളിൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത്. അനസ്തീഷ്യ, കാർഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആശുപത്രികളിൽ അനസ്തേഷ്യ വിഭാഗത്തിൽ 2 അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, 5 മൾട്ടിപാര മോണിറ്റർ, കാപ്നോഗ്രാം ഇൻവേസീവ് പ്രഷർ മോണിറ്റർ, കാർഡിയോളജി വിഭാഗത്തിൽ 5 ഡിഫെബ്രുിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 2 ഡിഫെബ്രുിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ പേസിങ്, 1 ലൈവ് 4ഡി എക്കോ കാർഡിയോഗ്രാഫി സിസ്റ്റം, 5 പന്ത്രണ്ട് ചാനൽ ഇസിജി മെഷീൻ, 4 മൂന്ന് ചാനൽ ഇസിജി മെഷീൻ, 3 ട്രോപ് ടി/ഐ അനലൈസർ, 1 ത്രെഡ്മിൽ ടെസ്റ്റ് മെഷീൻ എന്നിവ സജ്ജമാക്കുന്നതിന് തുകയനുവദിച്ചു.

തീവ്ര പരിചരണ വിഭാഗത്തിൽ 6 സെൻട്രൽ മോണിറ്ററിങ് സ്റ്റേഷൻ വിത്ത് മൾട്ടിപാര മോണിറ്റർ ആൻഡ് കാപ്നോഗ്രാം, 4 ക്രാഷ് കാർട്ട്, 3 ഡിഫെബ്രുിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 3 പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി, 23 ഐസിയു കട്ടിലുകൾ, 1 സെൻട്രൽ ഓക്സിജൻ , 29 ഓവർ ബെഡ് ടേബിൾ, 5 വെന്റിലേറ്റർ, 9 സിറിഞ്ച് പമ്പ്, ഓപ്പറേഷൻ തീയറ്ററിൽ 1 ഓട്ടോക്ലേവ് മെഷീൻ, 2 സിംഗിൾ ഡ്യൂം ഷാഡോലസ് സീലിങ് ഓപ്പറേഷൻ തീയറ്റർ ലൈറ്റ്, 1 ഡയത്തെർമി സർജിക്കൽ, റേഡിയോളജി വിഭാഗത്തിൽ 2 എക്സറേ മെഷീൻ 50 കെഡബ്ല്യു, 1 അൾട്രോസൗണ്ട് മെഷീൻ വിത്ത് ഡോപ്ലർ, യൂറോളജി വിഭാഗത്തിൽ 2 സിസ്റ്റോസ്‌കോപ്പി ഉപകരണങ്ങൾ, ടെലസ്‌കോപ്പ്, എച്ച് ഡി ക്യാമറ, 2 ഇലക്ട്രോ സർജിക്കൽ യൂണിറ്റ്, 1 പോർട്ടബിൾ യുഎസ്ജി ഡോപ്ലർ മെഷീൻ, 3 ടെലസ്‌കോപ്പ് 30 ഡിഗ്രി എന്നിവയ്ക്കായും തുകയനുവദിച്ചു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവീകരണത്തിനും സേവനങ്ങൾ നൽകുന്നതിനുമായി 1.06 കോടി രൂപയും തലശേരി താലൂക്ക് ആശുപത്രിയിൽ റാമ്പിന്റെ നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP