Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഗ്‌നിരക്ഷാ വകുപ്പ് കാഴ്ചവയ്ക്കുന്നത് സ്തുത്യർഹമായ സേവനം; അഗ്നിരക്ഷാസേനയെ പ്രശംസിച്ച് വീണാ ജോർജ് എംഎ‍ൽഎ

അഗ്‌നിരക്ഷാ വകുപ്പ് കാഴ്ചവയ്ക്കുന്നത് സ്തുത്യർഹമായ സേവനം; അഗ്നിരക്ഷാസേനയെ പ്രശംസിച്ച് വീണാ ജോർജ് എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അഗ്‌നിരക്ഷാ വകുപ്പ് സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രി അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെ മുൻഭാഗം ദേശീയ അഗ്‌നിരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി അണുനാശിനി തളിച്ച് അണുവിമുക്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.

അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയും, കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച ആംബുലൻസുകളും അണുവിമുക്തമാക്കി. ജില്ലാ ആസ്ഥാന മന്ദിരത്തിൽ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ പതാക ഉയർത്തുകയും രക്ഷാ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെടേണ്ടി വന്ന അഗ്‌നിരക്ഷാ ജീവനക്കാരെ അനുസ്മരിക്കുകയും ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയായിരുന്നു അനുസ്മരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP