Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞ്: കലാപത്തിന് കോപ്പുകൂട്ടുകയാണ് സിപിഎം; സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും വി ഡി സതീശൻ

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞ്: കലാപത്തിന് കോപ്പുകൂട്ടുകയാണ് സിപിഎം; സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: വയനാട് രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അക്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ടാണ് ആക്രമണം നടന്നത്. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും കേരളത്തിൽ കലാപത്തിനുള്ള കോപ്പുകൂട്ടുകയാണ് സി പി എമ്മെന്നും വി ഡി സതീശൻ പറഞ്ഞു. തലശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിമിനൽ സംഘത്തെ സിപിഎം തെരുവിലേക്ക് ഇറക്കി വിട്ടിരിക്കുകയാണ്. പൊലീസിന്റെ സാന്നിധ്യത്തിലാണ് എം പി ഓഫീസിന് നേരെ അക്രമം നടന്നത്. സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെല്ലാം.ക്രിമിനലുകളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ തുടൽ ഇട്ട് പൂട്ടണം. തങ്ങൾക്ക് ഇത് വൈകാരിക വിഷയമാണ്. ഞങ്ങളെ പ്രലോഭിപ്പിച്ച് കേരളത്തിൽ കലാപം ഉണ്ടാക്കാനാണ് ശ്രമമെന്നും അളമുട്ടിയാൽ ചേരയും കടിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നപ്പോളാണ് സിപിഎം നേതാക്കൾ എസ് എഫ് ഐ നടത്തിയ അക്രമത്തെ തള്ളി പറഞ്ഞത്. മാർച്ച് നടത്തേണ്ടത് പിണറായിയുടെ വീട്ടിലേക്കാണെന്നും സതീശൻ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP