Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വിമർശനങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു'; പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെന്ന് വി ഡി സതീശൻ

'വിമർശനങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു'; പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെന്ന് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിമർശനങ്ങളെ ഭയമെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

'ഏത് തരത്തിലാണ് പ്രതിപക്ഷം സഭ്യേതരമായി പെരുമാറിയത്? സഭയിൽ പറഞ്ഞില്ലെങ്കിലും പുറത്ത് മറുപടി പറഞ്ഞതിൽ സന്തോഷം. കെ കെ രമയ്ക്ക് എതിരെ പ്രചരിപ്പിച്ചത് വ്യാജ എക്സ്റേയാണ്. പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ്. ഏറ്റവും കൂടുതൽ നടുത്തളത്തിൽ പ്രശ്നം ഉണ്ടാക്കിയത് എൽഡിഎഫ്. ലൈഫ് മിഷൻ, ബ്രഹ്മപുരം വിഷയങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

വിമർശനങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും നേതാക്കളും പ്രതിക്കൂട്ടിലാണ്. ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണത്തിന് ഒരു പ്രസക്തിയുമില്ല. കോൺഗ്രസ് നേതാക്കൾക്ക് കരാറുമായി ബന്ധമില്ല. സിബിഐ അന്വേഷണത്തെ പ്രതിപക്ഷം പിന്തുണയിക്കുന്നു. എംഎൽഎ നൽകിയ പരാതിയിൽ കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല', പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്വേഷണ ഉത്തരവുകൾ ചേർത്തു വച്ചാൽ ആരോഗ്യ മന്ത്രി ഗിന്നസ് ബുക്കിൽ കയറുമെന്നും വി ഡി സതീശൻ പറഞ്ഞു. തലശ്ശേരി ബിഷപ്പിനെ തള്ളാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിഷപ്പിന്റെ പ്രസ്താവന ബിജെപി അനുകൂലമല്ല. ബിഷപ്പ് പ്രകടിപ്പിച്ചത് റബർ കർഷകരുടെ വികാരമാണെന്നും വി ഡി സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP