Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒന്നുമില്ലാഞ്ഞിട്ട് അവസാനം വ്യാജ വിഡിയോ പ്രചാരണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു'; കള്ളവോട്ടിനു ശ്രമിച്ചാൽ എതിർക്കുമെന്ന് വി.ഡി.സതീശൻ

'ഒന്നുമില്ലാഞ്ഞിട്ട് അവസാനം വ്യാജ വിഡിയോ പ്രചാരണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു'; കള്ളവോട്ടിനു ശ്രമിച്ചാൽ എതിർക്കുമെന്ന് വി.ഡി.സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും കള്ളവോട്ടിനു ശ്രമമുണ്ടായാൽ എല്ലാ ശക്തിയുമെടുത്തു തടയുമെന്നും വി.ഡി.സതീശൻ പറഞ്ഞു. അശ്ലീല വീഡിയോ പരാമർശത്തിൽ തനിക്കെതിരെ വ്യാജ നിർമ്മിതി നടത്തി സിപിഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

വ്യാജ നിർമ്മിതകൾ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കൾക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികൾക്കെതിരെയും സിപിഎം വ്യാജ നിർമ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനെതിരെ വ്യാജ രേഖ നിർമ്മിച്ചയാളുകളാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന ഇന്നോവ കാറിൽ മാഷാ അള്ളാ എന്ന് സ്റ്റിക്കറൊട്ടിച്ച് മുസ്ലിംവിഭാഗക്കാരാണ് കൊന്നതെന്ന് വരുത്തിത്തീർരക്കാൻ ശ്രമിച്ചവരാണ്.

അത് കോൺഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസിൽ യഥാർത്ഥ പ്രതികളെ പിടിച്ചാൽ അതിൽ സിപിഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പാർട്ടിയിലും പെട്ടവർ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. ആരാണ് വ്യാജ വീഡിയോ നിർമ്മിച്ചതെന്ന് കണ്ടെത്തണം. വിഡീയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയാണ് സിപിഎം. അത് ജനങ്ങൾ മനസിലാക്കും.

തൃക്കാക്കര തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം വ്യാപകമായി ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒരു വശത്ത് മന്ത്രിമാരും നേതാക്കളും വന്ന് ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി വോട്ട് പിടിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് വ്യാജ വോട്ട് ശ്രമവും നടക്കുന്നു. വ്യാജ വോട്ട് തടയാൻ എല്ലാ ശക്തിയോടെയും യുഡിഎഫ് ശ്രമിക്കും. സ്ഥലത്തില്ലാത്തവരുടെ, മരണമടഞ്ഞവരുടെ അടക്കം ലിസ്റ്റ് പ്രിസൈഡിങ് ഓഫീസർക്ക് യുഡിഎഫ് നാളെയോട് നൽകും. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം എല്ലാവിധേനെയും തടയും. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

മോശം പ്രതിപക്ഷ നേതാവെന്ന പിസി ജോർജിന്റെ പരാമർശത്തെ പരിഹസിച്ച വിഡി സതീശൻ, പിസി തന്നെ കുറിച്ച് നല്ലതൊന്നും പറയരുതേ എന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും പറഞ്ഞു. അക്കാര്യത്തിൽ താൻ ദൈവത്തോട് നന്ദിപറയുകയാണ്. പി സി ജോർജ്ജും ഇടതുപക്ഷവും തമ്മിൽ കൂട്ടുകെട്ടാണെന്നും സതീശൻ ആരോപിച്ചു. സിപിഎമ്മുമായി അദ്ദേഹം ധാരണയുണ്ടാക്കിയിട്ടുണ്ട്. അറസ്റ്റ് ധാരണയുടെ ഭാഗമാണ്. അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്. പിസി ജോർജിനെ കൊണ്ട് വർഗീയത പറയിപ്പിക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP