Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല വിധി വരുന്നതിന് മുൻപും വാവര് പള്ളി ഇവിടെ ഉണ്ട്! വിധി വരുന്നതിന് മുൻപും സ്ത്രീകൾ ഇവിടെ വലംവയ്ക്കുമായിരുന്നു; വാവര് പള്ളിയിൽ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാധാന്യമെന്നും ആർക്കും പ്രവേശിക്കാമെന്നും മഹല്ല് കമ്മിറ്റി

ശബരിമല വിധി വരുന്നതിന് മുൻപും വാവര് പള്ളി ഇവിടെ ഉണ്ട്! വിധി വരുന്നതിന് മുൻപും സ്ത്രീകൾ ഇവിടെ വലംവയ്ക്കുമായിരുന്നു; വാവര് പള്ളിയിൽ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാധാന്യമെന്നും ആർക്കും പ്രവേശിക്കാമെന്നും മഹല്ല് കമ്മിറ്റി

എരുമേലി: സ്ത്രീകൾക്ക് പ്രായഭേദമന്യേ ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായി എരുമേലി വാവര് പള്ളി അധികൃതർ രംഗത്ത്. എരുമേലി വാവര് പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുൻപും ശേഷവും വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു.

സുപ്രീം കോടതി വിധി വരുന്നതിന് മുൻപ് തന്നെ വാവര് പള്ളിയിൽ സ്ത്രീകൾ എത്തി വലംവയ്ക്കാറുണ്ടായിരുന്നെന്നും മഹല്ല് കമ്മറ്റി വ്യക്തമാക്കി. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങൾ തുടരുമെന്നും മഹല്ല് പ്രസിഡന്റ് അഡ്വ.പി.എച്ച് ഷാജഹാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP