Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണ വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷികൾ കരിഞ്ഞുണങ്ങി; മഴ ലഭിക്കാത്തതിനെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലായി വട്ടവടയിലെ കർഷകർ; കഴിഞ്ഞ വർഷം പ്രളയം തകർത്ത നാടിന് ഇത്തവണ വില്ലനായത് കടുത്ത വരൾച്ച

ഓണ വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷികൾ കരിഞ്ഞുണങ്ങി; മഴ ലഭിക്കാത്തതിനെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലായി വട്ടവടയിലെ കർഷകർ; കഴിഞ്ഞ വർഷം പ്രളയം തകർത്ത നാടിന് ഇത്തവണ വില്ലനായത് കടുത്ത വരൾച്ച

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഓണവിപണി ലക്ഷ്യമിട്ട് വട്ടവടയിലെ കർഷകർ ഇറക്കിയ കൃഷിയിൽ തിരിച്ചടി. കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും മഴ കുറഞ്ഞതും ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷികൾ വേനൽചൂടിൽ കരിഞ്ഞുണങ്ങിയതോടെ ബാങ്കിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വലയുകയാണ് കർഷകർ. കഴിഞ്ഞ വർഷം പ്രളയം താണ്ടവമായി വട്ടവടയിൽ ഇത്തവണ പേരിനുപോലും മഴിയെത്തിയില്ല.

ഓണവിപണി മുന്നിൽക്കണ്ട് ഇറക്കിയ കൃഷികൾ മിക്കതും കരിഞ്ഞുണങ്ങി. കൃഷി ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്നും ലക്ഷങ്ങളാണ് കർഷകർ വായ്പ എടുത്തിട്ടുള്ളത്. എന്നാൽ നിലവിലെ സ്ഥിതി തുടർന്നാൽ പലരും കടക്കെണിയിലാവും. സർക്കാർ ഇടപെട്ട് വായ്പകൾ എഴുതിത്ത്തള്ളണമെന്ന് ഇവരുടെ ആവശ്യം. ക്യാരറ്റ്, ബീട്രൂറ്റ്, ബീൻസ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയ പത്തിലധികം പച്ചക്കറികളാണ് വട്ടവടയിൽ കൃഷിചെയ്യുന്നത്. പലരും ഭൂമികൾ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്.

എന്നാൽ സാഹചര്യം അനുകൂലമല്ലാതെ വന്നതോടെ നിലവിൽ പാട്ടത്തുക നൽകുന്നതിന് പോലും കഴിയില്ല. മാത്രമല്ല പച്ചക്കറിയുടെ ഇറക്കുമതി നിലച്ചാൽ കാര്യങ്ങൾ കൈവിട്ടുപോവുകയും ചെയ്യും. മാനം കറുത്തില്ലെങ്കിൽ മറ്റ് ജോലികൾ തേടിപോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. കടുത്ത വേനലിൽ സംസ്ഥാനത്തെ പച്ചക്കറി കലവറ കരിഞ്ഞുണങ്ങുമ്പോഴും ബന്ധപ്പെട്ടവർ അവിടങ്ങളിൽ എത്തുന്നില്ലെന്നുള്ളതാണ് വാസ്ഥവം. രണ്ട് ദിവസമായി നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP