Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാൻസറിനെ തോൽപ്പിച്ച് അറുപതാം വയസ്സിൽ മരുമകൾക്കൊപ്പം ഹയർസെക്കണ്ടറി പരീക്ഷ എഴുതി വാസന്തി; മാനസികമായി തയ്യാറാണെകിൽ പഠിക്കാൻ പ്രായമോ രോഗമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച് പൊന്നാനി സ്വദേശി

ക്യാൻസറിനെ തോൽപ്പിച്ച് അറുപതാം വയസ്സിൽ മരുമകൾക്കൊപ്പം ഹയർസെക്കണ്ടറി പരീക്ഷ എഴുതി വാസന്തി; മാനസികമായി തയ്യാറാണെകിൽ പഠിക്കാൻ പ്രായമോ രോഗമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച് പൊന്നാനി സ്വദേശി

ജംഷാദ് മലപ്പുറം

മലപ്പുറം: ക്യാൻസറിനെ തോൽപ്പിച്ച് അറുപതാം വയസ്സിൽ മരുമകൾക്കൊപ്പം ഹയർസെക്കണ്ടറി പരീക്ഷ എഴുതി മലപ്പുറം പൊന്നാനി സ്വദേശിയായ വാസന്തി. മാനസികമായി തയ്യാറാണെകിൽ പഠിക്കാൻ പ്രായമോ രോഗമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിക്കുകയാണ് ഈ അറുപതുകാരി.

ക്യാൻസർ രോഗിയായ വാസന്തി തന്റെ പ്രായസത്തെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഇത്തവണ ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതിയത് മരുമകൾക്കൊപ്പമാണ്. പൊന്നാനി നഗരസഭ എ.വി.എച്ച്.എസ്.എസ് പൊന്നാനി പഠനകേന്ദ്രത്തിൽ നിന്ന് പത്താംതരം തുല്യത പരീക്ഷ എഴുതി വിജയിച്ച വാസന്തി ഹയർ സെക്കണ്ടറി തുല്യത ഒന്നാം വർഷം പഠനം ആരംഭിച്ചത് .കട്ടക്ക് സപ്പോർട്ടായി മരുമകളും കൂടെയുള്ളതാണ് വാസന്തിയുടെ ധൈര്യം.

മരുമകൾ ജയശ്രീ രണ്ടാം വർഷ പഠിതാവാണ് .ക്യാൻസർ രോഗി കൂടിയ വാസന്തി തന്റെ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് നേടിയെടുക്കുക എന്ന ലക്ഷ്യം ഒന്ന് മാത്രമാണ് കോവിഡ്
മഹാമാരി കാലത്തും ഈ പഠിത്തത്തിന് പിന്നിൽ.ഇത്തവണ പരീക്ഷ തിരൂരിലാണ്.

രോഗാവസ്ഥയിലെ തന്റെ യാത്ര ബുദ്ധിമുട്ടാണ് എങ്കിലും പരീക്ഷാ സെന്ററായ തിരൂർ ബോയ്സ് ഹൈസ്‌കൂളിൽ എത്താൻ ഏതു ബുദ്ധിമുട്ടും സഹിക്കാൻ വാസന്തി തയ്യാറാണ്.പൊന്നാനി നഗരസഭയിൽ 165 പേരാണ് ഇത്തവണ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP