Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർക്കലയിൽ ബാഹുലേയന്റേതുകൊലപാതകം; 750 രൂപയും മൊബൈലും മോഷ്ടിക്കുന്നതിനിടെ തലപിടിച്ച് നിലത്തടിച്ചു കൊലപാതകം; പ്രതി നൗഷാദ് അറസ്റ്റിൽ

വർക്കലയിൽ ബാഹുലേയന്റേതുകൊലപാതകം; 750 രൂപയും മൊബൈലും മോഷ്ടിക്കുന്നതിനിടെ തലപിടിച്ച് നിലത്തടിച്ചു കൊലപാതകം; പ്രതി നൗഷാദ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

വർക്കല: പുത്തൻചന്തയിൽ മില്ലിന്റെ തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.വർക്കല ചെറുന്നിയൂർ വെന്നികോട് വട്ടവിള പണയിൽ വീട്ടിൽ ബാഹുലേയൻ(69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിളിമാനൂർ പൊരുന്തമൺ വള്ളംപെട്ടിക്കോണം തോട്ടിൻകര വീട്ടിൽ നൗഷാദ്(46) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 11-നാണ് പുത്തൻചന്ത റെയിൽവേ പാലത്തിന് സമീപം പൂട്ടിക്കിടന്ന പൊടിപ്പുമില്ലിന്റെ വരാന്തയിൽ ബാഹുലേയനെ മരിച്ചനിലയിൽ കണ്ടത്. ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിക്കാതിരുന്ന കേസിൽ വിദഗ്ധ അന്വേഷണത്തിലൂടെയാണ് പ്രതിയെ വർക്കല പൊലീസ് വലയിലാക്കിയത്. ഫോൺകോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായകമായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഇളയ സഹോദരൻ കഴിഞ്ഞ ഓഗസ്റ്റ് നാലിന് മരിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ ബാഹുലേയൻ കടത്തിണ്ണയിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. എട്ടാം തീയതി ബാഹുലേയൻ പൊടിപ്പുമില്ലിന്റെ വരാന്തയിൽ കിടന്നുറങ്ങാൻ ചെന്നപ്പോൾ, മുമ്പ് അവിടെ കിടക്കുമായിരുന്ന നൗഷാദിനെ കാണുകയും പരിചയത്തിലാകുകയും ചെയ്തു. അടുത്തദിവസം നൗഷാദ് രാത്രി മില്ലിലെത്തിയപ്പോൾ ബാഹുലേയന്റെ കൈവശം മൊബൈൽ ഫോണും 750 രൂപയുമുള്ളതായി കണ്ടു. ബാഹുലേയന്റെ ഫോൺ വാങ്ങി തന്റെ കിളിമാനൂരിലുള്ള ഒരു സുഹൃത്തിനെ വിളിക്കുകയും ചെയ്തു.

പുലർച്ചെ പണമടങ്ങിയ പഴ്‌സും മൊബൈൽ ഫോണും മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചു. ഉണർന്ന് ചെറുക്കാൻ ശ്രമിച്ച ബാഹുലേയന്റെ തലപിടിച്ച് നൗഷാദ് ഭിത്തിയിലും തറയിലും ഇടിച്ച് പരിക്കേൽപ്പിച്ചു.

തുടർന്ന് പഴ്‌സും മൊബൈൽ ഫോണുമായി നൗഷാദ് സ്ഥലംവിട്ടു. രാവിലെയാണ് ബാഹുലേയൻ മരിച്ചുകിടക്കുന്നത് കണ്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തലയ്‌ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽനിന്നു വിവരം ലഭിച്ചു. ബാഹുലേയന്റെ ഫോൺവിവരങ്ങൾ പരിശോധിച്ചപ്പോൾ നൗഷാദാണ് ഒടുവിൽ ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് അന്വേഷണം നൗഷാദിൽ കേന്ദ്രീകരിച്ചത്.

സംഭവസ്ഥലത്തുനിന്ന് തമിഴ്‌നാട്ടിലേക്കു കടന്ന പ്രതി തന്നെ പൊലീസ് അന്വേഷിക്കുന്നില്ലെന്ന് കരുതി തിരികെയെത്തി ആറ്റിങ്ങലിലെ പാറ ക്വാറിയിൽ ജോലിനോക്കി വരികയായിരുന്നു. ഇയാൾ പള്ളിക്കലിൽ സുഹൃത്തിന്റെ വീട്ടിൽ വരുമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവിടെനിന്നാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങൽ ഡിവൈ.എസ്‌പി. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്‌ഐ. പി.അജിത്ത് കുമാർ, ഗ്രേഡ് എസ്‌ഐ. അനിൽകുമാർ, എഎസ്ഐ. രാധാകൃഷ്ണൻ, എഎസ്ഐ. ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡു ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP