Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം പിതാവിനും കുടുംബത്തിനും ബ്രിട്ടീഷുകാരിൽ നിന്നും നേരിട്ട കൊടിയ മർദ്ദനങ്ങളാണ് വാരിയൻ കുന്നത്തിലെ അധിനിവേശ വിരുദ്ധനായ പോരാളിയെ രൂപപ്പെടുത്തിയത്; വാരിയംകുന്നൻ സിനിമയെ ഭയക്കുന്നത് സാമ്രാജത്വത്തിന്റെ ദല്ലാളുകൾ; സിനിമാ വിവാദം മുറുകുമ്പോൾ വാരിയൻ കുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ വിമർശനവുമായി രംഗത്ത്

സ്വന്തം പിതാവിനും കുടുംബത്തിനും ബ്രിട്ടീഷുകാരിൽ നിന്നും നേരിട്ട കൊടിയ മർദ്ദനങ്ങളാണ് വാരിയൻ കുന്നത്തിലെ അധിനിവേശ വിരുദ്ധനായ പോരാളിയെ രൂപപ്പെടുത്തിയത്; വാരിയംകുന്നൻ സിനിമയെ ഭയക്കുന്നത് സാമ്രാജത്വത്തിന്റെ ദല്ലാളുകൾ; സിനിമാ വിവാദം മുറുകുമ്പോൾ വാരിയൻ കുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ വിമർശനവുമായി രംഗത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലുള്ള ഒടുങ്ങാത്ത പകയാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കി ചരിത്ര നിർമ്മിതി നടത്താൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചതെന്നും ഈ അപസർപ്പക കഥകളെ മുൻനിർത്തിയാണ് വാരിയൻകുന്നത്തിന്റെ സിനിമക്കെതിരായുള്ള വർഗ്ഗീയ ശക്തികളുടെ ഒച്ചപ്പാടുകളെന്നും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

സ്വന്തം പിതാവിനും കുടുംബത്തിന്നും ബ്രിട്ടീഷുകാരിൽ നിന്നും നേരിട്ട കൊടിയ മർദ്ദനങ്ങളാണ് വാരിയൻ കുന്നത്തിലെ അധിനിവേശ വിരുദ്ധനായ പോരാളിയെ രൂപപ്പെടുത്തിയത് എന്നതാണ് ചരിത്ര യാഥാത്ഥ്യം.ബ്രിട്ടീഷുകാർക്കെതിരായുള്ള വാരിയൻകുന്നത്തിന്റെ പോരാട്ടത്തിൽ സാമ്രാജത്വ വിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നതാണ് ചരിത്രം. ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്ത കങ്കാണിമാരുടെ പിൻതലമുറയാണ് ഇപ്പോൾ ഖിലാഫത്ത് സമരത്തിന്നും വാരിയൻകുന്നത്തിന്നുമെതിരെ വ്യാജ പ്രചാരണവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചവരുടെ സാക്ഷ്യപത്രം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ വാരിയൻകുന്നത്തിനും അവരുടെ കുടുംബത്തിന്നും ആവശ്യമില്ല.

ബ്രിട്ടീഷുകാരെയും അവരുടെ സഹായത്രികരെയും നിഷ്‌കരുണം നേരിടുന്നതിൽ വാരിയൻകുന്നത്ത് ഒരു തരത്തിലുള്ള വിഭാഗീയതയും കാണിച്ചിട്ടില്ല. ബ്രിട്ടീഷുകാരിൽ നിന്നും പണവും പദവികളും സ്വന്തമാക്കിയ ജന്മികളുടെ കൊടിയ ചൂഷണത്തിൽ നിന്നും, ജാതീയമായ ഉച്ചനീചത്വങ്ങളിൽ നിന്നും കീഴാള ജനതയുടെ രക്ഷതേടലായിരുന്നു. ഖിലാഫത്ത് സമര കാലത്തെ മതപരിവർത്തനങ്ങൾ. ഈ വസ്തുത മറച്ച് വെച്ച് നിർബന്ധിത മത പരിവർത്തനമെന്ന കള്ള പ്രചാരണം നടത്തുന്നതിന്റെ പിന്നൽ നിക്ഷിപ്തമായ വർഗ്ഗീയ താൽപര്യങ്ങൾ മാത്രമാണുള്ളത്. സമൂഹത്തിൽ ഏത് വിധേനയും ചിദ്രത ഉണ്ടാക്കുക എന്നതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയം. സിനിമകൾ നിർമ്മിക്കാനുള്ള ഏതൊരാളുടേയും അവകാശത്തെ മാനിക്കുന്നു.

എന്നാൽ ചരിത്ര വസ്തുതകളെ വളച്ചൊടിച്ചും വക്രീകരിച്ചും കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ആയിരകണക്കായ ചക്കിപറമ്പൻ കുടുംബാംഗങ്ങളെയും, അവരിലെ പൂർവ്വികരായ ചരിത്രപുരുഷന്മാരെയും താറടിക്കാനുമുള്ള നീക്കം നീചമാണ്.

ഈ സിനിമയുടെ പേരിൽ ചക്കിപറമ്പൻ കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടും. ഈ സിനിമയുടെ പേരിൽ പതിറ്റാണ്ടുകളായി നമ്മൾ കാത്ത് സൂക്ഷിച്ച് വരുന്ന സാമുദായിക സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള വർഗ്ഗീയ ശക്തികളുടെ ഹീനമായ ശ്രമത്തെ കരുതിയിരിക്കണമെന്നും ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കുടുംബ ചരിത്രകാരനും സംസ്ഥാന സിക്രട്ടറിയുമായ സി.പി ജാഫർ ഈരാറ്റുപേട്ട, ഭാരവാഹികളായ സി.പി ഇബ്രാഹിം ഹാജി വള്ളുവങ്ങാട്, സി.പി കുട്ടിമോൻ, സി.പി ഇസ്മായിൽ, സി.പി അബ്ദുൽ വഹാബ് എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP