Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ സ്ത്രീകൾ തന്നെ തുറന്നു കാട്ടണം; കോംപ്രമൈസ് ചെയ്യുമോ എന്നു ചോദിച്ച് ആരെങ്കിലും വരികയാണെങ്കിൽ ഇല്ലെന്നു പറഞ്ഞു തിരിഞ്ഞു നടന്നേക്കുക എന്നും വരലക്ഷ്മി ശരത് കുമാർ; സിനിമാ ലോകത്ത് അഡ്ജസ്റ്റ്‌മെന്റുകൾ ഇല്ലാതെ 25 സിനിമകളിൽ അഭിനയിച്ചെന്നും താരം

'വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ സ്ത്രീകൾ തന്നെ തുറന്നു കാട്ടണം; കോംപ്രമൈസ് ചെയ്യുമോ എന്നു ചോദിച്ച് ആരെങ്കിലും വരികയാണെങ്കിൽ ഇല്ലെന്നു പറഞ്ഞു തിരിഞ്ഞു നടന്നേക്കുക എന്നും വരലക്ഷ്മി ശരത് കുമാർ; സിനിമാ ലോകത്ത് അഡ്ജസ്റ്റ്‌മെന്റുകൾ ഇല്ലാതെ 25 സിനിമകളിൽ അഭിനയിച്ചെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

നടൻ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ സിനിമാ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകളെ കുറിച്ച് തുറന്ന് പറഞ്ഞ് നേരത്തേ തന്നെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ അത്തരം സാഹചര്യങ്ങളോട് എതിരിട്ട് മലയാള സിനിമാലോകത്ത് സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തയായി എന്ന് തുറന്ന് പറയുകയാണ് താരം. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്.

മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് നേരത്തേ തന്നെ താരം തുറന്നു പറഞ്ഞിട്ടുള്ളതാണ്. സിനിമാനടൻ ശരത്കുമാറിന്റെ മകളായിട്ടു പോലും പല നിർമ്മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്നും തെളിവായി ഫോൺ റെക്കോഡുകൾ തന്റെ കൈവശമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വരലക്ഷ്മി.

'വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ സ്ത്രീകൾ തന്നെ തുറന്നു കാട്ടണം.'വരലക്ഷ്മി പറഞ്ഞു. 'അവസരങ്ങൾ നഷ്ടപ്പെടുമെന്നു കരുതി അതു ചെയ്യാതിരിക്കരുത്. താരപുത്രിയായിട്ടു പോലും അത്തരത്തിൽ മോശം അനുഭവങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്. ദുരുദ്ദേശപരമായി സമീപിച്ചവരോട് താൻ നോ പറഞ്ഞു. അങ്ങനെ സംസാരിച്ചവരുമായുള്ള ഫോൺ റെക്കോഡുകൾ എന്റെ കൈവശമുണ്ട്. അത്തരം സംഭാഷണങ്ങൾക്കൊടുവിൽ ഒത്തുതീർപ്പുകൾക്ക് താൻ ഒരുക്കമല്ലെന്ന് താൻ തീർത്തു പറഞ്ഞിട്ടുമുണ്ട്.

അതിനു ശേഷമാണ് ഞാൻ പഠിച്ചത്. അത്തരം സിനിമകൾ ചെയ്യേണ്ടെന്നു തീരുമാനിച്ചു. അതിന് എനിക്ക് ഒരുപാടു സമയമെടുത്തു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാസ്റ്റിങ് കൗച്ചിങ്ങിന് ഒരുക്കമല്ലാതിരുന്നതിനാൽ പലരും എന്നെ ബാൻ ചെയ്തു. ഇപ്പോൾ 25 സിനിമകൾക്കു ശേഷം ഞാനെന്റെ സ്വന്തം കാലിൽ നിൽക്കുന്നു. ഇതിനോടകം നല്ല 25 നിർമ്മാതാക്കൾക്കും നല്ല സംവിധായകർക്കുമൊപ്പം ജോലി ചെയ്യാനായി. അത് തുടർന്നുകൊണ്ടേയിരിക്കുന്നു. 29ാമത്തെ സിനിമയ്ക്ക് കരാറും ഒപ്പിട്ടു. ഞാൻ സന്തോഷവതിയാണ്.' വരലക്ഷ്മി പറഞ്ഞു.

'കോംപ്രമൈസ് ചെയ്യുമോ എന്നു ചോദിച്ച് ആരെങ്കിലും വരികയാണെങ്കിൽ ഇല്ലെന്നു പറഞ്ഞു തിരിഞ്ഞു നടന്നേക്കുക. അതാണ് എനിക്ക് പറയാനുള്ളത്. അത് സ്ത്രീകൾ തന്നെയാണ് നിശ്ചയിക്കേണ്ടത്. ആരെക്കുറിച്ചും വിധി പറയുന്നില്ല. ഒരുപാടു ധൈര്യം വേണം. കരുത്താർജിക്കണം. മറ്റൊരു വഴി തിരഞ്ഞെടുത്ത് അത്തരം ഓഫറുകൾ നിരസിച്ച് നടിയാകാൻ കഠിനാധ്വാനം ചെയ്യാം. ഞാൻ ചെയ്ത പോലെ.'

തമിഴ് നടൻ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തമിഴ്, കന്നട ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന കസബ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തമിഴ് ചിത്രമായ പോടാ പോടി എന്ന ചിത്രത്തിലാണ് അഭിനയം ആരംഭിച്ചത്. 1985 മാർച്ച് 5നാണ് ജനനം. ശരത്കുമാറിന്റെ നാലുമകളിൽ മൂത്തകുട്ടിയാണ്. മൈക്രോബയോളജിയിൽ ബുരുദവും എംബിയും കരസ്ഥമാക്കി. മുംബൈയിലെ അനുപംഖേറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അഭിനയം പഠിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP