Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാഥ്‌റസും വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല; യു ഡിഎഫ് അധികാരത്തിൽ വന്നാൽ കേസിൽ ഉത്തരവാദികളായവർ സർവീസിലുണ്ടാകില്ലെന്നും ഉറപ്പ് നൽകൽ; വാളയാറിൽ പിന്തുണയുമായി പ്രതിപക്ഷ നേതാവ്

ഹാഥ്‌റസും വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല; യു ഡിഎഫ് അധികാരത്തിൽ വന്നാൽ കേസിൽ ഉത്തരവാദികളായവർ സർവീസിലുണ്ടാകില്ലെന്നും ഉറപ്പ് നൽകൽ; വാളയാറിൽ പിന്തുണയുമായി പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ

വാളയാർ: ഹാഥ്‌റസും വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഉണർന്നു ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ചെന്നിത്തല ഐക്യദാർഢ്യം അറിയിച്ചു.

സർക്കാർ ഇതുപോലെ ക്രൂരത കാട്ടാൻ പാടില്ല. വാളയാർ എത്രതവണയാണ് യു.ഡി.എഫ് നിയമസഭയിൽ ഉന്നയിച്ചത്. ഇവർക്ക് നീതി നൽകണമെന്ന് എത്ര തവണയാണ് ആവശ്യപ്പെട്ടത്. കണ്ണുതുറക്കാത്ത ഒരു സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. ഇവരുടെ വേദന കാണാൻ ആരുമില്ല. ഹാഥ്‌റസും വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടും ഭരണകൂട ഭീകരതയാണ്. പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം.

കഴിഞ്ഞദിവസം സമരപ്പന്തലിന് അടുത്ത് വരെ സന്ദർശനം നടത്തിയ പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഇവിടേക്ക് വരാൻ പോലും തയ്യാറായില്ല. എന്തിനുവേണ്ടിയുള്ള സമരമാണ് ഇതെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന് അതുപോലും ഓർമയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പോക്‌സോ കേസുകൾ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ കേസിൽ ഉത്തരവാദികളായവർ സർവീസിലുണ്ടാകില്ലെന്ന ഉറപ്പും അദ്ദേഹം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP