Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസംഘം മാർക്കിട്ടപ്പോൾ ജനങ്ങളും പറഞ്ഞു ഒന്നാന്തരം; രാജ്യത്തെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയിൽ വളപട്ടണവും

കേന്ദ്രസംഘം മാർക്കിട്ടപ്പോൾ ജനങ്ങളും പറഞ്ഞു ഒന്നാന്തരം; രാജ്യത്തെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയിൽ വളപട്ടണവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളിൽ ഒന്നായി തെരഞ്ഞെടുത്തത്. ഡൽഹിയിൽ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്.

കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകൾ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം. കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവർത്തനങ്ങൾ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്.

സ്റ്റേഷന്റെ പ്രവർത്തനം വിലയിരുത്താൻ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പൊലീസ് സ്റ്റേഷന് മാർക്കിട്ടത്. മികച്ച നേട്ടം കൊയ്ത കേരളാപൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP