Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാജ്‌പെയുടെ നില ഗുരുതരാവസ്ഥയിൽ; മോദിയടക്കമുള്ള ബിജെ.പി നേതാക്കൾ എയിംസിലെത്തി

വാജ്‌പെയുടെ നില ഗുരുതരാവസ്ഥയിൽ; മോദിയടക്കമുള്ള ബിജെ.പി നേതാക്കൾ എയിംസിലെത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയി ഗുരതാരവസ്ഥയിൽ. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വാജ്‌പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി വൃത്തങ്ങൾ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്‌പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്‌പേയിയുടെ ഒരു വൃക്കമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. 2009 ൽ പക്ഷാഘാതം വന്നിരുന്നു. ഇതോടെ ശാരീരികസ്ഥിതി വളരെ മോശമായി. പന്നീട് അൾഷിമേഴ്‌സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളിൽ നിന്നും രാഷ്ട്രീയത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്‌പേയി. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവെന്ന റിക്കാർഡും വാജ്‌പേയിക്ക് അവകാശപ്പെട്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP