Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂണെയിൽ കൊക്കയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹവും കണ്ടെത്തി; കൂത്തുപറമ്പു സ്വദേശി വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാം ദിവസം; ഞായറാഴ്ച അപകടം സംഭവിച്ചതുകൊയിന ഡാമിലേക്കുള്ള വഴിയിലെ കൊക്കയിൽ

പൂണെയിൽ കൊക്കയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹവും കണ്ടെത്തി; കൂത്തുപറമ്പു സ്വദേശി വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാം ദിവസം; ഞായറാഴ്ച അപകടം സംഭവിച്ചതുകൊയിന ഡാമിലേക്കുള്ള വഴിയിലെ കൊക്കയിൽ

രഞ്ജിത് ബാബു

പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ വച്ച് കൊക്കയിൽ മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പു സ്വദേശി വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് വഡ്ഗാവ്‌ശേരിയിൽ നിന്ന് കണ്ടെത്തിയത്. വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാർ ഞായറാഴ്‌ച്ച രാത്രിയാണ് കൊയിന ഡാമിലേക്കുള്ള വഴിയിൽ കൊക്കയിലേക്ക് മറിഞ്ഞത്.വൈശാഖിന്റെ സുഹൃത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. കനത്തെ മഴയെ തുടർന്നാണ് വൈശഖിനായുള്ള തെരച്ചിൽ രണ്ട് ദിവസം നീണ്ടത്.

മഹാരാഷ്ട്രയിലെ സത്താറക്ക് സമീപം കൊയ്ന അണക്കെട്ടിനടുത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ കണ്ണൂർ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരുടെ (40) മൃതദേഹം കണ്ടെത്തിയെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.  ഇവർ സഞ്ചരിച്ച കാർ പവൻനാല എന്ന സ്ഥലത്ത് 200 അടിയോളം താഴ്ചയിൽ മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്ന സുഹൃത്ത് നിതിൻ സീറ്റ് ബൽറ്റ് ഇട്ടതിനാൽ കാറിനകത്തു തന്നെ മരിച്ച നിലയിലായിരുന്നു.

എന്നാൽ കാറിൽ നിന്നും വൈശാഖ് നമ്പ്യാർ പുറത്തേക്ക് തെറിച്ചു പോയതിനാൽ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നില്ല. പിന്നീടുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച വൈശാഖിന്റെ അച്ഛൻ ശശി നമ്പ്യാരും അമ്മ പ്രസന്ന നമ്പ്യാരും പൂനൈ വഡ്ഗാവ്ശേരിയിൽ താമസിക്കുകയായിരുന്നു. വൈശാഖ് നമ്പ്യാർ ഭാര്യ കോമളും രണ്ട് മക്കൾക്കുമൊപ്പം നൈജീരിയയിലാണ്. അടുത്തിടെയാണ് പൂനൈയിലെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പൂനൈയിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. നവി മുംബൈയിലെ ഖാർഖറിൽ വെള്ളച്ചാട്ടം കാണാനെത്തിയ മലയാളി വിദ്യാർത്ഥിനി അടക്കം 4 പേർ മുങ്ങി മരിച്ചത് ഞായറാഴ്ചയാണ്. നവി മുംബൈയിലെ നെരൂളിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശികയായ ആരതി നായരാ (19)ണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ വിനോദയാത്രയ്ക്കിടെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP