Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയം മാറ്റാൻ ബാറുടമകൾ പണപ്പിരിവു തുടങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം കാടടച്ചു വെടിവയ്ക്കൽ; അന്വേഷണം ആവശ്യപ്പെട്ടു വൈക്കം വിശ്വൻ വിജിലൻസ് ഡയറക്ടർക്കു കത്തു നല്കി

മദ്യനയം മാറ്റാൻ ബാറുടമകൾ പണപ്പിരിവു തുടങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം കാടടച്ചു വെടിവയ്ക്കൽ; അന്വേഷണം ആവശ്യപ്പെട്ടു വൈക്കം വിശ്വൻ വിജിലൻസ് ഡയറക്ടർക്കു കത്തു നല്കി

തിരുവനന്തപുരം: മദ്യനയം മാറ്റാൻ ബാറുടമകൾ പണപ്പിരിവു തുടങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. ഇതു കാടടച്ചുള്ള വെടിവയ്ക്കലാണെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിന്റെ പ്രസ്താവനയിൽ അന്വേഷണം ആവശ്യപ്പെട്ട് വൈക്കം വിശ്വൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു കത്തും നല്കി.

പുതിയ മദ്യനയത്തിൽ മൂന്ന്, നാല് നക്ഷത്രപദവികളുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭ്യമാക്കാൻ പണപ്പിരുവു തുടങ്ങിയെന്നാണ് ബാർ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബിജു രമേശ് ആരോപിച്ചത്. മൂന്നും നാലും നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് നല്കിയാൽ മതിയെന്നാണ് അവയുടെ ഉടമസ്ഥരുടെ വാദം. അതിനായി ചിലരെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആർക്കാണ് പണം നല്കാൻ പോകുന്നതെന്ന് അറിയില്ല.

പാർട്ടിയെന്നാൽ ഒരു വ്യക്തിയല്ലെന്നും പല വ്യക്തികളെയായിരിക്കും സ്വാധീനിക്കാൻ ശ്രമിക്കുകയെന്നും ബിജു രമേശ് ആരോപിച്ചു. ഓരോ ഹോട്ടലുകാരും 25 ലക്ഷം രൂപവച്ചു നല്കണമെന്നാണ്. ഇതിൽ ഉയരുന്നത് അഴിമതിയുടെ ഗന്ധമാണ്. ബാർ ലൈസൻസ് നല്കുന്നുണ്ടെങ്കിൽ എല്ലാ ഹോട്ടലുകൾക്കും നല്കണമെന്നും അല്ലെങ്കിൽ ഇപ്പോഴത്തെ നില തുടർന്നാൽ മതിയെന്നും ബിജു രമേശ് അഭിപ്രായപ്പെടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP