Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാറിൽ നിന്നും വെള്ളം എത്തിയതോടെ വൈഗ അണക്കെട്ട് നിറഞ്ഞു; തുറന്നു വിടാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകി അധികൃതർ

മുല്ലപ്പെരിയാറിൽ നിന്നും വെള്ളം എത്തിയതോടെ വൈഗ അണക്കെട്ട് നിറഞ്ഞു; തുറന്നു വിടാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ നിന്നും ധാരാളമായി വെള്ളം എത്തിയതോടെ തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ നിന്നും എപ്പോൾ വേണമെങ്കിലും ജലം തുറന്നു വിടാൻ സാധ്യതയുള്ളതിനാൽ മധുരവരെയുള്ള കനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ 131.50 അടി വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലേക്ക് സെക്കന്റിൽ 4294 ഘന അടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ് നാട്ടിലേക്ക് 900 ഘന അടി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 85.8 ഉം തേക്കടിയിൽ 47 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 68.44 അടി വെള്ളമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. അണക്കെട്ടിൽ ആകെ 5395 മില്യൺഘന അടി വെള്ളമാണ് ഇപ്പോഴുള്ളത്.

മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 71 ലേക്ക് എത്താൻ സാധ്യത ഏറിയതോടെയാണ് വെള്ളം മധുരയിലേക്ക് തുറന്നു വിടാൻ അധികൃതർ ആലോചന തുടരുന്നത്. ഇതിന്റെ ഭാഗമായി വെള്ളം ഒഴുകുന്ന കനാൽ, ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്? മുന്നറിയിപ്പ് നൽകിയിട്ടുണ്ട്?. തേനി ജില്ലയിലും മഴ ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP