Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

നിനച്ചിരിക്കാതെ വരുന്ന മഴയും കോടമഞ്ഞിൽ മുങ്ങിയ പാതകളും കുളിർകാറ്റും നിറഞ്ഞ വാഗമൺ സഞ്ചാരികളുടെ മനം കവരുന്നു; പൈൻ മരത്തോട്ടങ്ങളും തങ്ങൾ പാറയും മുതൽ ഓർക്കിഡേറിയം വരെ സഞ്ചാരികൾക്ക് നൽകുന്നത് കാഴ്‌ച്ചകളുടെ വസന്തം; ബോട്ടിംഗും ട്രക്കിംഗും ക്യാമ്പ് ഫയറും ഉൾപ്പെടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇവിടെ എല്ലാം സജ്ജം

നിനച്ചിരിക്കാതെ വരുന്ന മഴയും കോടമഞ്ഞിൽ മുങ്ങിയ പാതകളും കുളിർകാറ്റും നിറഞ്ഞ വാഗമൺ സഞ്ചാരികളുടെ മനം കവരുന്നു; പൈൻ മരത്തോട്ടങ്ങളും തങ്ങൾ പാറയും മുതൽ ഓർക്കിഡേറിയം വരെ സഞ്ചാരികൾക്ക് നൽകുന്നത് കാഴ്‌ച്ചകളുടെ വസന്തം; ബോട്ടിംഗും ട്രക്കിംഗും ക്യാമ്പ് ഫയറും ഉൾപ്പെടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇവിടെ എല്ലാം സജ്ജം

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: പുൽനാമ്പുകൾ വളർന്നുപൊങ്ങിയ മൊട്ടക്കുന്നുകൾ കൂടുതൽ സുന്ദരം. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇരുണ്ടും വെളുത്തും ആകാശം. നിനച്ചിരിക്കാത്ത നേരത്തെത്തിയും മിനിട്ടുകൾക്കുള്ളിൽ പെയ്തൊഴിഞ്ഞും മഴ. കോടമഞ്ഞിൽ മൂങ്ങി പാതകളും താഴ്‌വാരങ്ങളും.കുളിരുപകർന്ന്, തലങ്ങും വിലങ്ങും വീശി ശീതക്കാറ്റും.പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടവും വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രവുമായ വാഗമണ്ണിലെ മഴക്കാല കാഴ്ചകൾ ഇങ്ങിനെ.

മഴക്കാലം വാഗമണ്ണിന് സമ്മാനിക്കുന്നത് കാഴ്ചകളുടെ വസന്തമാണെന്നാണ് വിനോദസഞ്ചാരികളുടെ വിലയിരുത്തൽ. ഇവിടുത്തെ മഴക്കാല കാഴ്ചകൾ ആസ്വദിക്കാൻ നുറുകണക്കിന് വിനോദ സഞ്ചാരികൾ ദിനം പ്രതിയെത്തുന്നുണ്ട്. മൊട്ടക്കുന്നുകളും കോടമഞ്ഞ് മൂടിയ താഴ്‌വാരങ്ങളുമാണ് കുളിരുപകരുന്ന കാലാവസ്ഥയുമാണ് വാഗമണ്ണിന്റെ പ്രധാന സവിശേഷത. മഴ ലഭിച്ചതുമൂലം പുൽനാമ്പുകൾ വളർന്നുപൊങ്ങി മൊട്ടക്കുന്നുകളുടെ ഹരിതശോഭ വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം ഇവിടുത്തെ പുൽമേടുകളിൽ ചുറ്റിക്കറങ്ങാൻ വിനോദസഞ്ചാരികളുടെ തിക്കും തിരക്കും പതിവായിട്ടുണ്ട്.

പൈന്മരതോട്ടങ്ങളിലും തങ്ങൾപാറയിലും സുയിസ്സൈഡ് പോയന്റിലുമെല്ലാം വിട്ടുവിട്ട് പെയ്യുന്ന മഴ വകവയ്ക്കാതെ സഞ്ചാരികളെത്തുന്നുണ്ട്. വാഗമൺ സിറ്റിയിൽ നിന്നും 5 കിലോമാറ്ററോളം അകലെ സ്ഥിതിചെയ്യുന്ന കേരള വനംവികസന കോർപ്പറേന്റെ ഓർക്കിഡേറിയം ആൻഡ് ഫ്ലോറികൾച്ചർ സെന്ററും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. 2015 മുതലാണ് മുഖ്യമായും ഓർക്കിഡ് ചെടികളുടെ പരിപാലനവും വിതരണവും ലക്ഷ്യമിട്ട് ഇവിടെ കോർപ്പറേഷൻ ഇത്തരത്തിലൊരു സ്ഥാപനം ആരംഭിച്ചത്. ഇവിടുത്തെ മൊട്ടക്കുന്നുകളും തടാകവും മറ്റുമുൾപ്പെടുന്ന പ്രദേശത്താണ് ഓർക്കിഡേറിയം സ്ഥിപിച്ചിട്ടുള്ളത് 15.22 ഹെക്ടർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തെ സന്ദർശനം ഒരു ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ പ്രതീതിയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

രാവിലെ 8 മുതൽ വൈകിട്ട് 6 വരെ എല്ലാ ദിവസവും ഈ കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഓർക്കിഡേറിയവും പരിസരവും ചുറ്റിക്കാണുന്നതിന് മുതിർന്നവർക്ക് 25 രൂപയും 6 മുതൽ 12 വയസ് വരെ ഉള്ളവർക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്. ബോട്ടിങ്, ട്രെക്കിങ്, പക്ഷിനിരീക്ഷണം, ബട്ടർഫ്ളൈ വാച്ചിങ്, ടെന്റ് ക്യാമ്പിംങ്ങ്, ഓർക്കിഡേറിയം വിസിറ്റ് എന്നിവയാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ. മൊട്ടക്കുന്നിൽ ടെന്റിൽ തങ്ങുന്നതിന് ഒരാൾക്ക് 2160 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള എല്ലാ വിനോതോപാധികളും ആസ്വദിക്കുന്നതിനും ഭക്ഷണത്തിനുമടക്കാണ് ഈ തുക ഈടാക്കുന്നതെന്ന് കെ എഫ് ഡി സി അധികൃതർ അറിയിച്ചു. ഡൂം ടെന്റുകളിൽ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം ക്യാംമ്പ് ഫയർ, രാത്രി -പ്രഭാത ഭക്ഷണം എന്നിവയും ഏർപ്പെടുത്തിയിരിക്കുന്നു. കഫേറ്റീരിയയും വനോൽപ്പന്നങ്ങൾ ലഭിക്കുന്ന ഇക്കോ ഷോപ്പും ചെടികൾ വാങ്ങാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 14 ഇനത്തിൽപ്പെട്ട ഓർക്കിഡുകളും 15 ഇനം ചെടികളും ഇവിടെ പരിപാലിക്കുന്നുണ്ട്.ഓർക്കിഡിൽ 6 ഇനം അപൂർവ്വഗണത്തിൽപ്പെടുന്നവയാണ്. കുന്നിൻ മുകളിൽ വലിയ ഷെഡ്ഡിൽ നിരനിരയായി വളർന്നുനിൽക്കുന്ന ഓർക്കിഡുകൾ പൂവിട്ടുനിൽക്കുന്ന കാഴ്ച സന്ദർശകരെ ആകർഷിക്കുന്നുണ്ട്. സിനിമ - വിവാഹ ആൽബങ്ങളുടെ ചിത്രീകരണത്തിനും മറ്റും ഇവിടം പശ്ചാത്തലമാവുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

തൊടുപുഴയിൽ നിന്നും മുട്ടം -കാഞ്ഞാർ വഴി വാഗമണ്ണിലേയ്ക്കുള്ള യാത്രയിൽ പാതയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ ഏറെ ഹൃദ്യമാണ്. വിസ്തൃതമായ തേയിലക്കാടുകളും വെൺമേഘങ്ങൾ വലംവയ്ക്കുന്ന മലനിരകളും താഴ്‌വാരങ്ങളുമെല്ലാം ഈ വഴിയുള്ള കാഴ്ചകളിൽ പ്രധാനപ്പെട്ടവയാണ്. കൊടുംളവുകളും കുത്തനേ കയറ്റവും ഇറക്കവും മറ്റുമുള്ള ഈ പാതവഴിയുള്ള യാത്ര അൽപ്പം കരുതലോടെ വേണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വഴി പൊതുഗതാഗത മാർഗ്ഗങ്ങളൊന്നുമില്ലന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

ചില സ്ഥലങ്ങളിൽ ഒരു വശം അഗാതമായ കൊക്കകളും എതിർവശം മലനിരകളുമാണ്. പല സ്ഥലത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായ അവസ്ഥയിലാണ്. ഇടയ്ക്ക് വഴി കാണാൻ കഴിയിയാത്ത സ്ഥിതിയിൽ കോടമഞ്ഞും പരക്കും. ഈ സ്ഥിതിയിൽ മുന്നോട്ടന്നോട്ടുള്ള യാത്ര ഏറെ ശ്രദ്ധയോടെ ആയിരിക്കണമെന്നും ഇല്ലങ്കിൽ വാഹനയാത്രികരുടെ ജീവനുതന്നെ ആപത്ത് നേരിട്ടേയ്ക്കാവുന്ന അപകടത്തിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കൂടതലും ബൈക്കിലും ജീപ്പിലും കാറിലും മറ്റുമായിട്ടാണ് ഈ വഴി വിനോദ സഞ്ചാരികൾ വാഗമണ്ണിലേയ്ക്ക് എത്തുന്നത്. 2 കിലോ മീറ്ററാണ് തൊടുപുഴ -മുട്ടം-കാഞ്ഞാർ വഴി വാഗമണ്ണിലേയ്ക്കുള്ള ദൂരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP