Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ വാക്‌സിൻ വിതരണം തുടങ്ങി; നടപടി തിരക്ക് കുറയ്ക്കാൻ

സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ വാക്‌സിൻ വിതരണം തുടങ്ങി; നടപടി തിരക്ക് കുറയ്ക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ, സത്യപ്രതിജ്ഞാ വേദിയെ കോവിഡ് വാക്സിൻ വിതരണകേന്ദ്രമാക്കി മാറ്റി.

ഇന്ന് രാവിലെ തന്നെ ഇവിടെ വാക്സിൻ വിതരണം ആരംഭിച്ചു. 18 മുതൽ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുവരുന്നത്.

നേരത്തെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷനായി തിരക്ക് കൂടുന്നുവെന്ന പരാതി ഉയർന്നിരുന്നു.

സെൻട്രൽ സ്റ്റേഡിയത്തിൽകൂടി വാക്സിനേഷൻ ആരംഭിച്ചതോടെ ആ പരാതിക്കും പരിഹാരമാകുകയാണ്.

ആദ്യ ദിനമായ ഇന്നലെ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കു വാക്സിൻ നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കും വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

വാക്സിനേഷനായി മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലെ വകുപ്പ് മേധാവികളും തൊഴിലുടമകളും ജീവനക്കാരുടെ വിവരങ്ങൾ selfregistration.cowin.gov.in ൽ രജിസ്റ്റർ ചെയ്ത ശേഷം റഫറൻസ് ഐഡി ഉപയോഗിച്ച് covid19.kerala.gov.in/vaccine/index.php/Login/employer_login എന്ന വെബ്സൈറ്റിൽ സ്ഥാപനത്തിലെ 18 മുതൽ 44 വരെ പ്രായമുള്ള ജീവനക്കാരുടെ വിവരങ്ങൾ നൽകണം. ജീവനക്കാരെ എസ്.എം.എസ്. വഴി വാക്സിനേഷൻ സമയവും തീയതിയും അറിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP