Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികളുടെ വാക്സിനേഷനിൽ ഒന്നാമതായി വയനാട് ; വാക്‌സിനേഷൻ ശതമാനം നൂറിലേക്കെത്തുന്നു; ഇതുവരെ വാക്‌സിൻ നൽകിയത് 25327 കുട്ടികൾക്ക്

കുട്ടികളുടെ വാക്സിനേഷനിൽ ഒന്നാമതായി വയനാട് ; വാക്‌സിനേഷൻ ശതമാനം നൂറിലേക്കെത്തുന്നു; ഇതുവരെ വാക്‌സിൻ നൽകിയത് 25327 കുട്ടികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കോവിഡ് മൂന്നാംതരംഗം ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് അടുക്കുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 86.4 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു. ഇതുവരെ ആകെ 25327 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ജില്ലയിൽ ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്.

ഓമിക്രോൺ സാഹചര്യത്തിൽ പരമാവധി കുട്ടികൾക്ക് വേഗത്തിൽ വാക്സിൻ നൽകാനായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് കൂടിയാണ് ഇത്ര വേഗത്തിൽ ലക്ഷ്യത്തിലേക്കെത്തുന്നത്. 16 ദിവസം കൊണ്ടാണ് ഇത്രയധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചതെന്നും ഇത് സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതാണെന്നും ഡി.എം.ഒ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ജില്ലയിൽ 14 ശതമാനത്തോളം കുട്ടികൾ മാത്രമാണ് ഇനി വാക്‌സിനെടുക്കാനുള്ളത്. സർക്കാർ മാർഗനിർദ്ദേശാനുസരിച്ച് ഒരു സ്‌കൂളിൽ അഞ്ഞൂറിലധികം കുട്ടികൾ വാക്‌സിൻ എടുക്കാനുണ്ടെങ്കിൽ മാത്രമേ പ്രത്യേക ക്യാമ്പുകൾ നടത്തേണ്ടതുള്ളു.

ജില്ലയിലെ ഒരു സ്‌കൂളിലും ഈ സാഹചര്യമില്ലാത്തതിനാൽ വാക്‌സിനെടുക്കാൻ അവശേഷിക്കുന്നവരെ കണ്ടെത്തി അധ്യപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ഇവരെ തൊട്ടടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിച്ച് കുത്തിവെപ്പ് നൽകുന്നതിനുള്ള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഒരുക്കുന്നത്. അതേ സമയം കരുതൽ ഡോസ് വാക്സിൻ വിതരണവും വേഗത്തിലാണ് ജില്ലയിൽ നടപ്പാക്കുന്നത്.

7582 പേർക്ക് ഇതുവരെ കരുതൽ ഡോസ് നൽകി. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ വാക്സിൻ നൽകിയത. 18 വയസിന് മുകളിലുള്ള മുഴുവൻപേർക്കും ഒരുഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 88 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും പൂർത്തിയായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP