Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി കോർപ്പറേഷൻ പിടിക്കാൻ വി 4 കൊച്ചി യൂത്ത് റാലി; വിവിധ സോണുകളിലെ റാലി ജനങ്ങൾ അധികാരം പിടിക്കും എന്ന പ്രഖ്യാപനത്തോടെ

കൊച്ചി കോർപ്പറേഷൻ പിടിക്കാൻ വി 4 കൊച്ചി യൂത്ത് റാലി; വിവിധ സോണുകളിലെ റാലി ജനങ്ങൾ അധികാരം പിടിക്കും എന്ന പ്രഖ്യാപനത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി കോർപ്പറേഷൻ, ജനങ്ങൾ അധികാരം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട്, വി 4 കൊച്ചി യൂത്ത് മൂവ്‌മെന്റ് ബൈക്ക് റാലി നടത്തി. വിവിധ സോണുകളിൽ നിന്നും തുടങ്ങിയ റാലി കലൂർ സ്റ്റേഡിയത്തിൽ സമാപിചു. റാലി സമാപനത്തിൽ വി 4 കൊച്ചി കാമ്പയിൻ കൺട്രോളർ നിപുൻ ചെറിയാൻ സംസാരിച്ചു.ഏകദേശം 500 ബൈക്കുകൾ റാലിയിൽ പങ്കെടുത്തു.

എറണാകുളം സൗത്ത് സോൺ

സോൺ കൺട്രോളർ മാരായ, വിൻസന്റ്, ഫോജി ജോൺ എന്നിവർ ചേർന്ന് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പേട്ടയിൽ നിന്ന് റാലി തുടങ്ങി വൈറ്റിലയിൽ എത്തി, അവിടെ നിന്ന് കുണ്ടന്നൂർ വഴി തേവര കോന്തുരുത്തി യിൽ എത്തി ,രവി പൂരത്ത് നിന്ന് സൗത്തിൽ എത്തുന്നു. പനമ്പിള്ളി നഗർ കടവന്ത്ര ഇളംകുളം കവർ ചെയ്ത് ഗാന്ധിനഗർ എത്തുന്നു.പുന്നു രൂന്നി വൈററില ജനതാ തൈക്കൂടം വഴി മൊബിലിറ്റി ഹബ്ബിൽ എത്തുന്നു പിന്നീട് ചളിക്കവട്ടം വഴി തമ്മനം കവർ ചെയ്ത് സ്റ്റേഡിയത്തിൽ എത്തി

തൃക്കാക്കര നോർത്ത് സോൺ

വി4 കൊച്ചി, തൃക്കാക്കര നോർത്ത് സോൺ കൺട്രോളർ ബിജു ജോൺ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സാജൻ അസീസ്, ഏലിയാസ് എന്നിവർ നേതൃത്വം നൽകി.

ഇടപ്പള്ളി യിൽ നിന്ന് തുടങ്ങിയ മറ്റൊരു ബൈക്ക് റാലി ഉച്ച കഴിഞ്ഞു 3 മണിക്ക് അമൃത ഹോസ്പിറ്റലിൽ മുൻവശത്ത് നിന്ന് തുടങ്ങി അംബേദ്കർ റോഡ് വഴി കുന്നുംപുറം ജംഗ്ഷനിൽ വന്ന് അവിടെനിന്ന് പാലം കയറി പോണേക്കര പോണേ വഴി വഴി ചങ്ങമ്പുഴ പാർക്ക് ജംഗ്ഷനിൽ എത്തി ബി ടി എസ് റോഡ് വഴി എളമക്കര - കറുകപ്പള്ളി - ദേശാഭിമാനി കലൂര് എത്തി മെയിൻ റോഡ് വഴി സ്റ്റേഡിയം വഴി നോർത്ത് ജനത റോഡിലൂടെ - തമ്പുരാട്ടി പറമ്പ് റോഡ് വഴി വഴി ചങ്ങമ്പുഴ പാർക്കിലെത്തി അവിടെനിന്നും മെയിൻ റോഡ് വഴി വഴി പാലാരിവട്ടം ജംഗ്ഷനിലെത്തി - ആലിൻചുവട് - ഹൈസ്‌കൂൾ റോഡ് വഴി വെണ്ണല സ്‌കൂൾ -- വെണ്ണല സ്‌കൂൾ നിന്ന് അർക്കക്കടവ് പാലത്തിന്റെ അവിടുന്ന് സുന്ദരിമുക്ക് വഴി കോറ്റൻകാവ് നിന്നും ധന്യ ജങ്ഷൻ വഴി ചക്കരപ്പറമ്പ് പുതിയറോഡ് ബൈ പാസ് വഴി പാലാരിവട്ടം ജംഗ്ഷനിലേക്ക് -അവിടെ നിന്നും തമ്മനം -- തമ്മനം പുല്ലേപ്പടി റോഡിൽ -സൗത്ത് ജനത റോഡ് വഴി വഴി സ്റ്റേഡിയത്തിലെത്തി റാലി സമാപിച്ചു.

എറണാകുളം സൗത്ത് സോൺ

ചിറ്റൂർ പാലത്തിന്റെ സമീപത്തു നിന്നും എറണാകുളം സൗത്ത് സോൺ കൺട്രോളർ ജോൺ ജേക്കബ്, സുജിത് സുകുമാരൻ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. വടുതല ലൂർദ് ഹോസ്പിറ്റലിനു പുറകിലൂടൈ പച്ചാളം വാക്വേ ഒരു റൗണ്ട് ചുറ്റി പച്ചാളം ജക്ഷൻ വഴി അയ്യപ്പൻകാവ് കച്ചേരി പടി കോമ്പാറ വഴി ഫാർമസി ജക്ഷൻ കൂടി എംജി റോഡ് padma കവിത ഷേണായ് ഗ്രൗണ്ട് വഴി ചിറ്റൂർ റോഡ് കേറി ഭീഷമം പ്രെസ്സ് റോഡ് വഴി പുല്ലേപ്പടി പാലം കടന്നു യൂ ടേൺ എടുത്തു ലിസി ഹോസ്പിറ്റലിൽ റോഡ് വഴി എസ്ആർഎം റോഡിൽ കൂടി എച്ചഡിഎഫ്‌സി ബാങ്ക് juction നിന്നും ഇടത്തോട്ടു പച്ചാളം കാട്ടുങ്ങൽ ക്ഷേത്രം വഴി വടുതല ഗേറ്റ് മുന്നൈ റൈറ്റ് തിരിച്ചു ചിന്മയ ജംഗ്ഷൻ വഴി വീടും എസ്ആർഎം റോഡ് ജംഗ്ഷൻ വന്നു പൊറ്റക്കുഴി റോഡ് വന്നു താനിക്കൽ ജംഗ്ഷൻ വഴി കീത്തിനഗർ ബാവാൻസ് പുന്നക്കൽ വഴി പുതുകലവട്ടം പള്ളിക്കു മുന്നിൽ അവിടേയ് നിന്നും തിരിച്ചു പുന്നക്കൽ പേരണ്ടൂർ പൊറ്റക്കുഴി പുതിയ ഫ്രീഡം റോഡ് ചുറ്റി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP