Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെഡിക്കൽ കോഴ വിവാദം: ബിജെപിയിൽ നിന്ന് പുറത്താക്കിയ വി.വി.രാജേഷിനെ തിരിച്ചെടുത്തു; സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനം

മെഡിക്കൽ കോഴ വിവാദം: ബിജെപിയിൽ നിന്ന് പുറത്താക്കിയ വി.വി.രാജേഷിനെ തിരിച്ചെടുത്തു; സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദത്തെ തുടർന്ന് ബിജെപി സംഘടനാ ചുമതലയിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായ വി വി രാജേഷിനെ ബിജെപിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയിൽ തിരികെ ഉൾപ്പെടുത്താൻ ബിജെപി തീരുമാനിച്ചു.മെഡിക്കൽ കോഴ ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും വി വി രാജേഷിനെ നീക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു നടപടിയെടുത്തത്. സംഘടനാ ചുമതല നഷ്ടമായതിന് ശേഷം പാർട്ടി പരിപാടികളിലൊന്നും വി വി രാജേഷിനെ പങ്കെടുപ്പിച്ചിരുന്നില്ല. പരിപാടികളിൽ പങ്കെടുക്കേണ്ട എന്ന് വി വി രാജേഷിന് നിർദ്ദേശവും ഉണ്ടായിരുന്നു. ഫലത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായ മട്ടിൽ തന്നെയായിരുന്നു രാജേഷ്.

വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടാണ് വി വി രാജേഷ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. ഇതിനിടെ വി വി രാജേഷ് സിപിഐയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്നും ചർച്ചകൾ നടന്നുവെന്നും വാർത്തകൾ പുറത്തുവന്നെങ്കിലും രാജേഷ് അത് ശക്തമായി നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP