Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർവിസ് ഇടവേള ഒഴിവാക്കും: മന്ത്രി വി ശിവൻകുട്ടി

ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർവിസ് ഇടവേള ഒഴിവാക്കും: മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞതിനെ തുടർന്ന് സ്‌കൂളുകളിൽ നിന്ന് വിടുതൽ ചെയ്തിട്ടും ജോയിൻ ചെയ്യാൻ കഴിയാത്ത ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് സർവിസ് ഇടവേളയില്ലാത്ത വിധം ഉത്തരവിറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

മുന്നൂറോളം അദ്ധ്യാപകരാണ് വിടുതൽ ചെയ്യുകയും പുതിയ സ്‌കൂളിൽ ജോയിൻ ചെയ്യാൻ കഴിയാത്തവരുമായുള്ളത്. ഇവർക്ക് ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപകർ നേരത്തെ നിർദേശിച്ച സ്‌കൂളുകളിൽ തന്നെയാണ് പരീക്ഷ ഡ്യൂട്ടി നിർവഹിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP