Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

എ.കെ.ജി സെന്റർ ആക്രണം : രാഹുൽ ഗാന്ധി മൗനം പാലിച്ചുവെന്ന് വി.ശിവൻകുട്ടി

എ.കെ.ജി സെന്റർ ആക്രണം : രാഹുൽ ഗാന്ധി മൗനം പാലിച്ചുവെന്ന് വി.ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി മൗനം പാലിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം നല്ലനിക്കൽ ജങ്ഷനിൽ നടന്ന ഡിവൈഎഫ്ഐ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അതിനെ ശക്തമായി അപലപിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും ചെയ്തത്. വിഷയത്തിൽ നടപടിയും ഉണ്ടായി. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ സംസ്‌കാര വ്യത്യാസമാണ് ഇത് കാണിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ നിരന്തരം ലക്ഷ്യമിടുന്നതിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് മുഖ്യമന്ത്രിയും സിപിഎമ്മും സംസാരിച്ചത്. രാഹുൽ ഗാന്ധി ഈ രാഷ്ട്രീയത്തെ കാണാതെ പോകുന്നു.

വിശാല പ്രതിപക്ഷ ഐക്യം രാഹുൽ ഗാന്ധിയുടെ മുൻഗണനയിൽ ഉണ്ടോയെന്ന മന്ത്രി ചോദിച്ചു.സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അകാരണമായി വിമർശിക്കുന്ന രാഹുൽ ഗാന്ധി എങ്ങിനെയാണ് ബിജെപിക്കെതിരായുള്ള ബദൽ മുന്നേറ്റ സാധ്യതയെ കാണുന്നത് എന്നറിയാൻ താല്പര്യമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP