Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ഡൗൺ ഇളവുകൾ പെട്ടെന്ന് നടപ്പാക്കാനാവില്ല; കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും: മന്ത്രി വി എസ്.സുനിൽകുമാർ

ലോക്ഡൗൺ ഇളവുകൾ പെട്ടെന്ന് നടപ്പാക്കാനാവില്ല; കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും: മന്ത്രി വി എസ്.സുനിൽകുമാർ

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗൺ ഇളവുകൾ പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നു മന്ത്രി വി എസ്.സുനിൽകുമാർ. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും. കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ പ്രവചനം സാധ്യമല്ല. യാത്രാനിയന്ത്രണം നീക്കിയത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 30 വരെയാണ് നീട്ടിയത്. തീവ്രബാധിത മേഖലകളിൽ മാത്രമാണ് ലോക്ക്ഡൗൺ നീട്ടിയത്. മറ്റു സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. അതേസമയം രാജ്യത്ത് രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയിലുള്ള സഞ്ചാരവിലക്ക് തുടരുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

പരിമിതമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ തുടരും. ആരാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവ ജൂൺ എട്ടുമുതൽ തുറക്കാൻ അനുവദിക്കും. രാജ്യാന്തര വിമാന യാത്ര, മെട്രോ റെയിൽ, സിനിമ ഹാൾ, ജിം, സ്വമ്മിങ് പൂൾ, പാർക്ക്, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, തുടങ്ങി ജനം കൂട്ടം കൂടാൻ ഇടയുള്ള സ്ഥലങ്ങളിലെ നിരോധനം തുടരും. ആൾക്കൂട്ടത്തിന് സാധ്യതയുള്ള സാംസ്‌കാരിക, മതപരമായ ചടങ്ങുകൾക്ക് വിലക്ക് ഉണ്ട്. ഇതിനെല്ലാം അനുമതി നൽകുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം സ്‌കൂളുകളും കോളജുകളും തുറക്കാൻ അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജൂലൈയിൽ തീരുമാനമെടുക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP