Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യായാധിപർ പരസ്പരം വിമർശിക്കുന്നത് ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി എസ് അച്യുതാനന്ദൻ; ന്യായാധിപർക്ക് പരാതിയുണ്ടെങ്കിൽ നിയമപരമായി ബോധിപ്പിക്കുന്നതാണ് ഉചിതമെന്നും വി എസ്

ന്യായാധിപർ പരസ്പരം വിമർശിക്കുന്നത് ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി എസ് അച്യുതാനന്ദൻ; ന്യായാധിപർക്ക് പരാതിയുണ്ടെങ്കിൽ നിയമപരമായി ബോധിപ്പിക്കുന്നതാണ് ഉചിതമെന്നും വി എസ്


തിരുവനന്തപുരം: ന്യായാധിപർ മറ്റ് ന്യായാധിപർക്കെതിരെ പരസ്യമായി വിമർശനങ്ങളുന്നയിക്കുന്നത് ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. ജസ്റ്റിസ് ഉബൈദിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യൽ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങൾ നീതിപീഠങ്ങളിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം സംഭവങ്ങൾ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനങ്ങൾ സദാ നിരീക്ഷിക്കുകയും ചെയ്യും. ഓരോ ജഡ്ജിയും ആദ്യം ഉറപ്പുവരുത്തേണ്ടത് തന്റെ ബെഞ്ചിൽ ജുഡീഷ്യൽ മര്യാദയ്ക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. ഇനി, ഏതെങ്കിലും ന്യായാധിപകർക്ക് അതേക്കുറിച്ച് പരാതിയുണ്ടെങ്കിൽ അത് നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ബോധിപ്പിക്കുന്നതാണ് ഉചിതം. വി എസ് പ്രസ്താവനയിൽ പറഞ്ഞു.

ചാലക്കുടി രാജീവ് വധക്കേസിൽ പ്രതിയായ അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ താൻ പുറപ്പെടുവിച്ച ഉത്തരവിനെ ക്കുറിച്ചുണ്ടായ വിമർശനത്തെ ജസ്റ്റിസ് ഉബൈദ് ഇന്ന് തുറന്നകോടതിയിൽ പ്രതികരിച്ചിരുന്നു. കോടതിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയായിരുന്നു ജസ്റ്റിസ് ഉബൈദിന്റെ വിശദീകരണം.

ജഡ്ജിമാരെല്ലാം സമന്മാരാണ്. ഇന്നലെ ഉണ്ടായത് ജുഡീഷ്യൽ മര്യാദകളുടെ ലംഘനമാണെന്ന് ജസ്റ്റിസ് ഉബൈദ് തുറന്നടിച്ചു. തന്റെ ഉത്തരവിൽ അപാകതയുണ്ടായാൽ തിരുത്താനോ പുനപരിശോധിക്കാനോ അധികാരമുള്ളത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനോ സുപ്രീം കോടതിക്കോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP