Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നെങ്കിലും ഉറവിടം കണ്ടെത്തുന്നതിനാൽ ആശങ്കയില്ല; കൊച്ചി നഗരത്തിൽ കോവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ല; ജാഗ്രത തുടരണമെന്നും മന്ത്രി വി എസ് സുനിൽകുമാർ

സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നെങ്കിലും ഉറവിടം കണ്ടെത്തുന്നതിനാൽ ആശങ്കയില്ല; കൊച്ചി നഗരത്തിൽ കോവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ല; ജാഗ്രത തുടരണമെന്നും മന്ത്രി വി എസ് സുനിൽകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരത്തിൽ കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണത്തിലെ വർദ്ധനവ് ഉറവിടം കണ്ടെത്തുന്നതിനാൽ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ മുൻസിപ്പാലിറ്റിയിലെ 8, 21 വാർഡുകളെക്കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിലെ അവശ്യസാധന വിൽപ്പന കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. രാവിലെ എട്ട് മണിമുതൽ ഒരുമണിവരെ മാത്രമായിരിക്കും ഇവയുടെ പുതുക്കിയ പ്രവർത്തന സമയം. കണ്ടെയ്മെന്റ് സോണുകളിലെ സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി സൗകര്യം മാത്രമാണ് ഏർപ്പെടുത്തുക.

രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാർക്കറ്റുകർ അടയ്ക്കും. കോവിഡ് രോഗവ്യാപനത്തെ താഴെത്തട്ടിൽ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചെല്ലാനം പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആക്ടീവ് സർവയലൻസ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നായരമ്പലം പഞ്ചായത്തിലെ രണ്ടാം വാർഡിനെ ഇന്ന് അർദ്ധരാത്രിയോടെ കണ്ടെയ്ന്മെന്റ് സോണിൽ നിന്നും ഒിവാക്കും. നിയന്ത്രണങ്ങൾ മാറ്റിയാലും ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എല്ലാ ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജനറൽ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പ് വരുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധനയ്ക്കായി സൗകര്യം ഏർപ്പെടുത്തി. കൂടാതെ രണ്ട് ദിവസത്തിനുള്ളിൽ പി.വി എസ് ആശുപത്രിയിലും കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധനാ സൗകര്യം ഒരുക്കും. ജില്ലാ കളക്ടർ എസ്. സുഹാസ്, അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP