Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിനെതിരെ നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും; ഒരു ബന്ധുവിനെയും രണ്ട് പേഴ്‌സണൽ സ്റ്റാഫിനെയും പ്രതി ചേർക്കുമെന്ന് സൂചന

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിനെതിരെ നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും; ഒരു ബന്ധുവിനെയും രണ്ട് പേഴ്‌സണൽ സ്റ്റാഫിനെയും പ്രതി ചേർക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഗവർണർ അനുമതി നൽകിയതോടെയാണ് ആഭ്യന്തര അഡിഷനൽ സെക്രട്ടറിയായിരുന്നു സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

ശിവകുമാറിന് പുറമേ മൂന്ന് പേരെക്കൂടി കേസിൽ പ്രതിചേർക്കും. ഒരു ബന്ധുവിനെയും രണ്ട് പേഴ്‌സണൽ സ്റ്റാഫിനെയുമാണ് പ്രതി ചേർക്കുകയെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ ശിവകുമാറിന്റെ ബന്ധുക്കളും പേഴ്സണൽ സ്റ്റാഫും അടക്കം എഴുപേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതിൽ ശിവകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് പറയുന്നത്.

ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആർ വേണുഗോപാലായിരുന്നു പരാതിക്കാരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP