Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു മാപ്പു പറയണം; മുടന്തൻ ന്യായം പറഞ്ഞ് ഇനിയും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് അസംബന്ധമെന്നും വി എസ് അച്യുതാനന്ദൻ

ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു മാപ്പു പറയണം; മുടന്തൻ ന്യായം പറഞ്ഞ് ഇനിയും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് അസംബന്ധമെന്നും വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചാൽ മാത്രം പോര, ജനങ്ങളോടു മാപ്പു പറയണമെന്നും വി എസ് ആവശ്യപ്പെട്ടു.

മുടന്തൻ ന്യായം പറഞ്ഞ് ഇനിയും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് അസംബന്ധമെന്നും വി എസ് പറഞ്ഞു. സോളാർ തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വി എസിന്റെ പ്രതികരണം. വ്യവസായി എം കെ കുരുവിള നൽകിയ ഹർജിയിൽ ഉമ്മൻ ചാണ്ടിയും കൂട്ടു പ്രതികളും 1.61 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ബംഗളൂരു കോടതി വിധി.

ബംഗളൂരു സെഷൻസ് കോടതിയുടെ ഈ ശിക്ഷാവിധി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സോളാർ കേസിൽ നടത്തിയ തട്ടിപ്പുകളെപ്പറ്റി എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണെന്നു വി എസ് പറഞ്ഞു. ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളു. സോളാർ അന്വേഷണ കമ്മീഷനു മുമ്പാകെ ഉമ്മൻ ചാണ്ടി നൽകിയ മൊഴി മുഴുവൻ കള്ളമാണെന്ന എൽഡിഎഫ് ആക്ഷേപവും ഈ കോടതിവിധി ശരിവച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇനിയും തട്ടാമുട്ടിയും തൊടുന്യായങ്ങളും പറഞ്ഞ് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

സോളാർ തട്ടിപ്പിന്റെ ഓരോ ഘട്ടത്തിലും താനും എൽഡിഎഫും ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങളും തെളിവുകളും കൊണ്ടുവന്നപ്പോൾ അതിനെയൊന്നും അംഗീകരിക്കാതെ തന്റെ മനഃസാക്ഷിയാണ് അത്യുന്നത കോടതി എന്നുപറഞ്ഞാണ് ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോഴും ആ മനഃസാക്ഷിയെ പിടിച്ച് തടിതപ്പാനാണോ ഉമ്മൻ ചാണ്ടിയുടെ ഭാവം എന്നറിയാൻ കേരളീയർക്ക് താൽപ്പര്യമുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരായ കോടതിവിധി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തയ്യാറാവണമെന്നും വി എസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP