Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം; മോണോ ക്ലോണൽ ആന്റിബോഡി നൽകി

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം; മോണോ ക്ലോണൽ ആന്റിബോഡി നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് മോണോ ക്ലോണൽ ആന്റിബോഡി നൽകി.

ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്തതകൾ ഇല്ലെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. വി എസിന്റെ ഭാര്യ വസുമതിക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ചാണ് വിഎസിനെ ആശുപത്രിയിലാക്കിയതെന്ന് മകൻ അരുൺകുമാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP