Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസ് അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു; വാക്‌സിൻ സ്വീകരിച്ചത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന്

വി എസ് അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു; വാക്‌സിൻ സ്വീകരിച്ചത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ് വി എസ് കോവിഡ് വാക്സിൻ സ്വീകരിച്ചത്.

പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക അവശതകളെ തുടർന്ന് മകൻ അരുൺകുമാറിന്റെ വീട്ടിൽ വിശ്രമത്തിലാണ് വി എസ് ഇപ്പോൾ. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവിയും വി എസ് രാജിവെച്ചിരുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ ആശുപത്രികളിലെത്തി കോവിഡ് വാക്സിൻ കുത്തിവയ്പ് എടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP