Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്തെ സദാചാര ഗുണ്ടായിസം; കർശന നടപടിയെന്ന് മന്ത്രി വാസവൻ

കോട്ടയത്തെ സദാചാര ഗുണ്ടായിസം; കർശന നടപടിയെന്ന് മന്ത്രി വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം: കോളജ് വിദ്യാർത്ഥികൾക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി കോട്ടയത്തുണ്ടായ സദാചാര ആക്രമണം ഹീനമായ സംഭവമെന്ന് മന്ത്രി വി.എൻ. വാസവൻ. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി സെൻട്രൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചത്. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങൾ നൽകുന്നതിനായി ജില്ല ആശുപത്രിയിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയും സുഹൃത്തും. ഇതിനിടയിൽ ഒരു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. അവിടെ വച്ച് മൂന്നംഗ സംഘം കമന്റടിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മൂന്നംഗസംഘം ഇരുവർക്കും നേരേ അശ്ലീല കമന്റടി ആരംഭിച്ചത്. വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞ സംഘം, പെൺകുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടർന്ന് തട്ടുകടയിൽനിന്ന് സ്‌കൂട്ടറിൽ മടങ്ങിയ വിദ്യാർത്ഥികളെ ഇവർ കാറിൽ പിന്തുടർന്നെത്തി വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP