Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്നവരോട് പിണറായി സർക്കാർ പെരുമാറുന്നത് അസഹിഷ്ണുതയോടെ; അധികാരികളുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതാണ് സർക്കാരിനു മുന്നിൽ അശ്വതി ചെയ്ത തെറ്റ്'; അശ്വതി ജ്വാലക്കെതിരെയുള്ള സർക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമെന്ന് വി. മുരളീധരൻ എംപി

'സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്നവരോട് പിണറായി സർക്കാർ പെരുമാറുന്നത് അസഹിഷ്ണുതയോടെ; അധികാരികളുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതാണ് സർക്കാരിനു മുന്നിൽ അശ്വതി ചെയ്ത തെറ്റ്'; അശ്വതി ജ്വാലക്കെതിരെയുള്ള സർക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമെന്ന് വി. മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് വി. മുരളീധരൻ എംപി. സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള പിണറായി സർക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വതിജ്വാലയെ വീട്ടിലെത്തി മുരളീധരൻ സന്ദർശിച്ചു.

വിദേശ വനിത ലിഗയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് അവരുടെ സഹോദരിയെ സഹായിക്കുകയും അന്വേഷണത്തിൽ ഒപ്പം നിൽക്കുകയും മാത്രമാണ് അശ്വതി ജ്വാല ചെയ്തത്. അധികാരികളുടെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതാണ് സർക്കാരിനു മുന്നിൽ അശ്വതി ചെയ്ത തെറ്റ്. അതിന്റെ പേരിൽ അവരെ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സമീപനം എതിർക്കപ്പെടണം. സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന എല്ലാവരോടും അസഹിഷ്ണുതയോടെയാണ് പിണറായി സർക്കാർ പെരുമാറുന്നതെന്നും മുരളീധരൻ ആരോപിച്ചു.

ഒരു പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമെന്ന നിലയിലുള്ള അന്വേഷണമാണ് അശ്വതിക്കെതിരെ നടക്കുന്നതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. വിചിത്രവും പരിഹാസ്യവുമായ വാദമാണ് മന്ത്രിയുടേത്. ബിജെപി പ്രവർത്തകർ ഉൾപ്പടെ നൽകിയ വിവിധങ്ങളായ നൂറുകണക്കിന് പരാതികൾ അന്വേഷിക്കാത്ത പൊലീസ് ഊരുംപേരുമില്ലാത്ത ഒരാൾ സമൂഹത്തിന് നല്ലതുചെയ്യുന്ന അശ്വതിക്കെതിരെ കൊടുത്ത പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ കാട്ടുന്ന വ്യഗ്രത എന്തിന്റെ പേരിലാണെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ നീക്കത്തിൽ ദുരൂഹതയുണ്ട്. വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് സർക്കാരിന് ആരെയെങ്കിലും രക്ഷിക്കേണ്ടതുണ്ടോയെന്നറിയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള സമീപനങ്ങൾ ജനങ്ങളിൽ സംശയം ജനിപ്പിക്കുന്നതാണെന്നും വി.മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP